Advertisment

ഡിസ്‌ലറിയും ബ്രൂവറിയും അനുവദിച്ചതില്‍ ക്രമക്കേട്; ഇടപാടുകള്‍ നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ: രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടത്ത് ബ്രൂവറികള്‍ അനുവദിച്ചതില്‍ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ യോഗം പോലും അറിയാതെയാണ് തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

publive-image

സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ നിര്‍മാണ കേന്ദ്രത്തിന് അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകള്‍ തിരുത്തിയാണ് രഹസ്യമായി നിര്‍മാണ കേന്ദ്രങ്ങള്‍ അനുവദിച്ചത്. മുഖ്യമന്ത്രിയോടെ അറിവോടെയാണ് ഈ ഇടപാടുകള്‍ നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment