Advertisment

കേരളത്തിന് പുറത്തു കുടുങ്ങിക്കിടക്കുന്നവരെ തിരിച്ച് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല: രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: കര്‍ഷകരുടെയും മല്‍സ്യത്തൊഴിലാളികളുടെയും പരമ്പരാഗത മേഖലയില്‍ ഉള്‍പ്പെടെ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരം കണ്ടെത്താനുമായി കെ പി സി സി യുടെ ആഭിമുഖ്യത്തില്‍ കുടപ്പനക്കുന്ന് വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കോവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ഡൗണിന്റെ ഭാഗമായി കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ യാത്രാ സൗകര്യമില്ലാതെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അവരെ കൊണ്ടുവരാനുള്ള ഒരു നടപടിയും ഗവണ്‍മെന്റ് സ്വീകരിക്കിക്കുന്നില്ല. എന്തുകൊണ്ടാണ് എന്ന് അത് വ്യക്തമല്ല. കേരളത്തില്‍നിന്ന് പല ആവശ്യങ്ങള്‍ക്കുവേണ്ടി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ പോയി കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ ഗര്‍ഭിണികള്‍ പ്രായമുള്ള ആളുകള്‍, രോഗികള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കുടങ്ങിക്കിടക്കുകയാണ്.

അവരെ കൊണ്ടുവരാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അവര്‍ക്ക് സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ട് കേരളത്തിലേക്ക് അവര്‍ക്ക് വരാനുള്ള സൗകര്യം ഉണ്ടാക്കണം. എന്തുകൊണ്ട് ഗവണ്‍മെന്റ് അതിന് തയ്യാറാവുന്നില്ല. അതുപറയുമ്പോള്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ്. പക്ഷേ സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഗുരുതരമയ അനാസ്ഥയാണ് കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ramesh chennitha
Advertisment