Advertisment

എംഎല്‍എമാര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്നു. കെഎസ് യു നേതാവ് വിളിച്ചുകൊടുത്ത മുദ്രാവാക്യം മുഷ്ടി ചുരുട്ടി ഏറ്റുചൊല്ലി, ആദ്യ മിനിറ്റിലെ പ്രതികരണം മുതല്‍ രാജ്ഭവന്‍ സന്ദര്‍ശനം വരെയുള്ള നിര്‍ണായക ഇടപെടലുകളിലൂടെ പ്രതിപക്ഷ ശൗര്യം ആളിക്കത്തിച്ച് ചെന്നിത്തല. അവിശ്വാസത്തിന് പിന്നാലെ തീപിടുത്തംകൂടിയായപ്പോള്‍ കോണ്‍ഗ്രസിലെ നേതൃത്വ മത്സരത്തില്‍ ഒരു ചുവടുകൂടി മുമ്പോട്ടു വച്ച് പ്രതിപക്ഷ നേതാവ്

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയോടെ സ്വര്‍ണക്കടത്ത് വിവാദത്തിന് ചൂടു കുറയുമെന്ന പ്രതീക്ഷകള്‍ക്ക് വിരാമമിടുകയാണ് സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ തീപിടുത്തം. തീപിടുത്തമുണ്ടായതിനു പിന്നാലെ തന്നെ അതില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനും, ആരോപണങ്ങള്‍ ഉന്നയിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. പ്രതിപക്ഷ നീക്കങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തിയാണ് നേതൃത്വം നല്‍കിയത്.

സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന പ്രൊട്ടോക്കോള്‍ ഓഫിസിലെ തീപിടുത്തം മാധ്യമങ്ങളിലൂടെ അറിഞ്ഞതിനു പിന്നാലെ അതില്‍ ദുരൂഹതയും രാഷ്ട്രീയ ആരോപണമുന്നയിക്കാനും ചെന്നിത്തല തയ്യാറായി. തീപിടിച്ചതല്ല, തീയിട്ടതാണെന്ന രീതിയിലുള്ള പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പിന്നീട് ഓരോരുത്തതായി ഏറ്റു പിടിക്കുന്നതും കാണാന്‍ കഴിഞ്ഞു. പിന്നീട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമുഖമൊരുക്കാനും പ്രതിപക്ഷ നേതാവ് തയ്യാറായി.

സെക്രട്ടറിയേറ്റിലേക്ക് എംഎല്‍എമാരെ കടത്തിവിടുന്നില്ലെന്നറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് പിന്നീട് അവിടെ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന കാഴ്ചയും കണ്ടു. കെഎസ് യു പ്രസിഡന്‍റ് വിളിച്ചുകൊടുത്ത മുദ്രാവാക്യം രമേശ് ചെന്നിത്തല ഏറ്റുവിളിച്ചു. പിന്നീട് സെക്രട്ടറിയേറ്റിലേക്ക് കടത്തിവിട്ടപ്പോഴും പിന്നീട് ചുലമായ നീക്കത്തിനൊടുവില്‍ ഗവര്‍ണറെ കണ്ട് പരാതി പറഞ്ഞതും രമേശ് ചെന്നിത്തലയുടെ മികവ് ദൃശ്യമായി.

നേരത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് കാര്യമായ നേട്ടമുണ്ടായില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ മികവിലൂടെ പ്രതിപക്ഷത്തിന് അതു മറികടക്കാന്‍ കഴിഞ്ഞു എന്നതാണ് വാസ്തവം. ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും നയിക്കാനുള്ള കോണ്‍ഗ്രസിലെ കിടമത്സരത്തില്‍ ഒരു പടികൂടി മുമ്പോട്ടു വയ്ക്കാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ramesh chennithala congress
Advertisment