Advertisment

ഇരട്ട കൊലപാതകം കോൺഗ്രസിൻ്റെ തലയിൽ കെട്ടിവെയ്ക്കാൻ നോക്കണ്ട: രമേശ്‌ ചെന്നിത്തല സംഭവത്തെ ശക്തമായി അപലപിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: വെഞ്ഞാറന്മൂട് കൊലപാതകം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കായംകുളം കൊലപാതകം കോൺഗ്രസിന്റെ പേരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു മണിക്കൂറുകൾക്കകം പാളിപ്പോയ അനുഭവം ഇവിടെയും സംഭവിക്കും.

രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തിൽ തിരുവനന്തപുരം റൂറൽ എസ്‌പി നടത്തിയ അഭിപ്രായപ്രകടനം അനവസരത്തിലാണ്. രാഷ്ട്രീയ കൊലപാതകം ആണെന്ന് പറയാനാവില്ല എന്നാണ് കേസന്വേഷിക്കുന്ന ഡിവൈഎസ്‌പി വ്യക്തമാക്കിയത്.

കൊലയ്ക്ക് വേണ്ടി ക്രിമിനലുകളെ പോറ്റിവളർത്തുകയും ജയിലിൽ ആകുമ്പോൾ അവർക്ക് വേണ്ടി പിരിവ് നടത്തുകയും കൊലയെ ന്യായീകരിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല.

സ്വർണകള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതിയും പിൻവാതിൽ നിയമനവും ഉൾപ്പെടെ നാണക്കേടിൽ മുഖം നഷ്ടപ്പെട്ട സിപിഎം രക്തസാക്ഷികളെ തേടി നടക്കുകയാണ്.

സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി നിഷ്‌പക്ഷമായ അന്വേഷണം നടത്തണം. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി രമേശ്‌ ചെന്നിത്തല പറഞ്ഞു.

ഇന്നലെ ആത്മഹത്യ ചെയ്ത അനുവിനു ഐക്യദാർഢ്യം അർപ്പിച്ചു പട്ടം പിഎസ്‌സി ഓഫീസിനു മുന്നിൽ നടന്ന യൂത്ത് കോൺഗ്രസ് പട്ടണി സമരപന്തലിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മിന്നൽ ആക്രമണം പോലീസിൻ്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണ്.

താൻ ഉത്ഘാടനം ചെയ്ത് മടങ്ങി നിമിഷങ്ങൾക്കകം ആക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.

രാവിലെ തന്നെ അക്രമണ സാധ്യത പോലീസ് മേധാവി അറിയിച്ചിട്ടും തടയാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിൻ്റെ പിടിപ്പ് കേടാണ്.

സംസ്ഥാനത്ത് പല സ്ഥലത്തും ഇത്തരം ആക്രമണം നടത്തി വീഴ്ചകൾ മൂടിവെയ്ക്കാനുള്ള പാഴ്ശ്രമമാണു സർക്കാരിൻ്റെ തണലിൽ നടത്താൻ ശ്രമിക്കുന്നത്.

ഇക്കാര്യം അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. ഇത്തരം ഹീന പ്രർവർത്തികളിൽ നിന്നും മാർസിസ്റ്റ് പാർട്ടി പിൻതിരിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

ramesh chennithala
Advertisment