Advertisment

ബീഫ് കടത്തിയെന്നാരോപിച്ച് നടന്ന രാംഗഢ് ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കാന്‍ കേന്ദ്രമന്ത്രി. സംഭവം വിവാദമാകുന്നു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ബീഫ് കടത്തിയെന്ന് ആരോപിച്ച് നടന്ന രാംഗഢ് ആള്‍ക്കൂട്ട കൊലപാതക കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സ്വീകരണം നല്‍കി കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ. സംഭവ൦ ദേശീയ തലത്തില്‍ വിവാദമായി . കഴിഞ്ഞ ദിവസമായിരുന്നു ജാര്‍ഖണ്ഡ് ഹൈക്കോടതി പ്രതികളായ എട്ടു പേര്‍ക്ക് ജാമ്യം നല്‍കിയത്.

തുടര്‍ന്ന് ഇവര്‍ക്ക് സ്ഥലത്തെ ബി.ജെ.പി നേതൃത്വമാണ് സ്വീകരണം നല്‍കിയത്. ചടങ്ങില്‍ പങ്കെടുത്ത് ജയന്ത് സിന്‍ഹ പ്രതികളെ ഹാരമണിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.

പ്രതികളെ പൂമാലയണിയിക്കുന്നതിന്റെയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ വിവാദത്തിന് വഴിതുറന്നിട്ടുണ്ട്. ഇതിനിടെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അലീമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ മറിയം കാത്തൂന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ജൂണ്‍ 29ന് ആയിരുന്നു ബീഫ് കടത്തിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഢില്‍ വെച്ച് അലിമുദ്ദീന്‍ അന്‍സാരിയെന്നയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ 12 പേരാണുണ്ടായിരുന്നത്. ഇതില്‍ എട്ട് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്.

bjp
Advertisment