Advertisment

റാണി - ആദിത്യ ബന്ധം ഉലയുന്നു.

author-image
admin
New Update

എന്‍റെ ഭര്‍ത്താവിന് മൂന്ന് ' F ' കളോട് മാത്രമാണു താല്‍പ്പര്യം.

റാണി മുഖര്‍ജിയും ഭര്‍ത്താവും അകലുന്നു.

publive-image

ബോളിവുഡ് മായാലോകത്തെ മാതൃകാദമ്പതികള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന അഭിനേത്രി റാണി മുഖര്‍ജിയും - സംവിധായകന്‍ ആദിത്യ ചോപ്ര യും വേര്‍പിരിയുകയാണോ ?

സൂചനകള്‍ ആ വഴിക്കാണ് നീളുന്നത്. NDTV യില്‍ അഭിനേത്രി നേഹാ ധൂപ്പിയ നടത്തുന്ന ചാറ്റ് ഷോയില്‍ പങ്കെടുത്തുകൊണ്ട് റാണി മുഖര്‍ജി പറഞ്ഞത്. " എന്‍റെ ഭര്‍ത്താവിന് മൂന്ന് ' F ' കളോട് മാത്രമാണു താല്‍പ്പര്യം എന്നാണ്. ഒന്ന് Food രണ്ട് Film മൂന്നാമത്തേത് മാത്രം പറയില്ലത്രേ.

കൂടാതെ ഭര്‍ത്താവുമായി വഴക്കിടുക പതിവാ ണെന്നും അദ്ദേഹത്തെ പലപ്പോഴും തെറി വിളിക്കാറുണ്ടെന്നും അവര്‍ തുറന്നടിച്ചു. ഇത് ദിവസവും പതിവാണ്. ചിലപ്പോഴൊക്കെ സ്നേഹക്കൂടുതല്‍ കൊണ്ടാണ് തെറി വിളിക്കുന്ന തെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കളെയും ബന്ധുക്കളെയും ഇങ്ങനെ തെറി പറയുമോ എന്ന ചോദ്യത്തിന് നീണ്ട ഒരു ചിരിയായിരുന്നു ഉത്തരം.

publive-image

ആദിത്യ നല്ലൊരു സംവിധായകന്‍ ആണെന്ന് പറഞ്ഞ റാണി നല്ലൊരു കുടുംബനാഥന്‍ ആണോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കിയില്ല.

ഭര്‍ത്താവുമായി അഭിപ്രായവെത്യാസങ്ങള്‍ പല കാര്യത്തിലുമുണ്ടെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു.

റാണി - ആദിത്യ ദമ്പതികള്‍ക്ക് ഒരു മകനാനുള്ളത്. പേര് ആദിറാ. ആദിത്യയുടെ ആദി യും റാണി മുഖര്‍ജിയുടെ റാ യും ചേര്‍ന്നതാണ് ആദിറാ.

Advertisment