കൊച്ചി : തനിക്കൊരു പ്രണയമുണ്ടെന്നും എന്നാല്‍ അത് വിവാഹം കഴിയ്ക്കാന്‍ വേണ്ടിയല്ലെന്നും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഞങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രണയം പ്രണയം മാത്രമാണ്.
വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ എനിക്ക് കഴിയില്ല. അഥവാ വിവാഹം കഴിക്കാന്‍ തോന്നിയാല്‍ കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതുവരെ വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ല - പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
വിവാഹം ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യം ആണെന്ന് എനിക്കിതു വരെ തോന്നിയിട്ടില്ല. ചിലര്‍ക്ക് തോന്നുണ്ടാവാം. അവര്‍ വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കുന്നുണ്ടാവാം. വിവാഹം ഒരു ഉടമ്പടിയാണ്. അതിലൊക്കെ ഒപ്പു വച്ച് കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ട് അത് വേണ്ടെന്ന് തോന്നിയാല്‍ എന്ത് ചെയ്യും. അത് ബ്രേക്ക് ചെയ്യേണ്ടേ ?
എന്നെ സംബന്ധിച്ചിടത്തോളം പ്രണയം വളരെ സ്വാഭാവികമാണ്. എന്നാല്‍ വിവാഹം അസ്വാഭാവികമായ ഒന്നാണ്. നാം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവനവനെ ബോധ്യപ്പെടുത്താനുമൊക്കെ വേണ്ടിയാണു വിവാഹം കഴിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം.
പ്രണയിക്കുന്നത് പ്രണയിക്കാന്‍ വേണ്ടി മാത്രമാണ്. കല്യാണം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ എനിക്ക് പറ്റില്ല എന്ന് ചുരുക്കം. അങ്ങനെ ചെയ്യുന്നവരെ കുറിച്ച് എതിരഭിപ്രായവുമില്ല. അവരുടെ ഇഷ്ടം.
ഞാന്‍ സമൂഹത്തെ കുറിച്ചോ സദാചാരത്തെ കുറിച്ചോ നാട്ടുകാരുടെ അഭിപ്രായത്തെ കുറിച്ചോ പൊതുബോധത്തെ കുറിച്ചോ ഒന്നും ചിന്തിക്കുന്നേയില്ല. എനിക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുന്നു. എന്റെ ശരിയാണ് എന്റെ ജീവിതം. ചിലപ്പോ അത് സമൂഹത്തിന്റെ ശരിയുമായി യോജിക്കും. ചിലപ്പോള്‍ ഇല്ലാതിരിക്കും. എന്നെയതൊന്നും അസ്വസ്ഥതപ്പെടുത്തുന്നില്ല - രഞ്ജിനി പറഞ്ഞു.