Advertisment

രഞ്ജിത്തിന്റെ കൊലപാതകം; മുഖ്യപ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

New Update

കൊല്ലം: രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസിലെ പ്രധാന പ്രതികള്‍ പോണ്ടിച്ചേരിയില്‍ പിടിയിലായി. രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന പാമ്പ് മനോജ്, കൂട്ടാളികളായ കാട്ടുണ്ണി, കുക്കു, കാട്ടുണ്ണിയുടെ ഭാര്യ മിനി എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ പോണ്ടിച്ചേരിയില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലാകുന്നത്.

Advertisment

publive-image

ഷാഡോ എസ്ഐ യുപി വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പോണ്ടിച്ചേരിയിലെ ഒരു ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതികളെ കൊല്ലത്തേയ്ക്ക് കൊണ്ടുവരാനായി സായുധ പോലീസ്‌ സംഘം പോണ്ടിച്ചേരിയിലേയ്ക്ക് പോയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ഇവരെ കൊല്ലത്തെത്തിക്കുമെന്നാണ് സൂചന.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മൊബൈല്‍ ലൊക്കേഷന്റെ സഹായത്തോടെയാണ് പൊലീസ് പ്രതികളിലേയ്ക്ക് എത്തിയത്. കൊലപാതകത്തിന് ശേഷം കേരളത്തില്‍ നിന്ന് കടന്ന ഇവര്‍ പോണ്ടിച്ചേരിയിലെ പല ലോഡ്ജുകളില്‍ മാറി മാറി കഴിയുകയായിരുന്നു. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി.

ആഗസ്റ്റ് 15 നാണ് കൊറ്റങ്കര അയ്യരുമുക്കിന് സമീപമുള്ള വീട്ടില്‍ നിന്നും പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ രഞ്ജിത്തിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി പോളച്ചിറയിലെത്തിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കാറില്‍ തമിഴ്‌നാട്ടിലെ പാറക്വാറിയില്‍ എത്തിച്ച് മറവ് ചെയ്യുകയായിരുന്നു.

Advertisment