Advertisment

രണ്‍വീറിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും ! 15 മിനിറ്റ് പെര്‍ഫോമന്‍സിന് 5 കോടി. എെ.പി.എല്‍ ഉത്ഘാടനത്തിനു താരം എത്തുന്നത് റിക്കോര്‍ഡ് പ്രതിഫലത്തിന്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പത്മാവദിയിലൂടെ വിപണിമൂല്യം കുത്തനെ ഉയര്‍ന്ന രണ്‍വീറിന്‍റെ പുതിയ വിലയറിഞ്ഞാല്‍ ഞെട്ടും. ഏപ്രിലില്‍ നടക്കുന്ന ഐ.പി.എല്ലിന്റെ ഉദ്ഘാടന ചടങ്ങില്‍ പെര്‍ഫോം ചെയ്യാന്‍ രണ്‍വീറിനെ സംഘാടകര്‍ സ്വന്തമാക്കിയിരിക്കുന്നത് അഞ്ചു കോടി രൂപയ്ക്കാണ് .

എെ.പി.എല്ലിൽ പതിനഞ്ച് മിനിറ്റ് നീണ്ട പെര്‍ഫോമന്‍സിനാണ് രണ്‍വീറിന് അഞ്ചു കോടി പ്രതിഫലം നല്‍കുന്നത്.

പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡാന്‍സ് പെര്‍ഫോമന്‍സ് ആയിരിക്കും രണ്‍വീര്‍ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിക്കുക. എന്ത് തന്നെയായാലും രണ്‍വീര്‍ തന്നെ ചടങ്ങില്‍ വേണമെന്നുള്ളത് സംഘാടകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

അതുകൊണ്ടാണ് ഇത്രയും വലിയ തുക അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. രണ്‍വീര്‍ സമ്മതമറിയിച്ചതിന്റെ ആഹ്ളാദത്തിലാണ് സംഘാടകര്‍.

publive-image

അദ്ദേഹത്തിന്റെ മുന്‍കാല പ്രകടനങ്ങള്‍ കണക്കിലെടുക്കുകയാണെങ്കില്‍ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനം തന്നെ കാഴ്ച വയ്ക്കാനാകും അദ്ദേഹം ശ്രമിക്കുക. അതിനുവേണ്ടി തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് പ്രാക്ടീസിനും മറ്റും സമയം നീക്കിവയ്ക്കും.

ഗള്ളി ബോയ്, സിംബ എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് രണ്‍വീര്‍ ഇപ്പോള്‍.

cricket indian cinema ipl
Advertisment