Advertisment

റഫാല്‍ ഇടപാട്: കേന്ദ്ര ഖജനാവിന് 41000 കോടി രൂപയുടെ നഷ്ടം ഉണ്ടാകും; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സിഎജിയെ കാണും

New Update

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സിഎജിയെ കാണും. ഇന്ന് 11.15ന് കോണ്‍ഗ്രസിന്റെ ഉന്നതതല നേതാക്കളുടെ സംഘം സിഎജിയുമായി കൂടിക്കാഴ്ച നടത്തും. 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നും വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Advertisment

publive-image

പുതിയ കരാര്‍ പ്രഖ്യാപിക്കുന്നത് വഴി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച വിലയുടെ രണ്ടിരട്ടിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനാല്‍ 41000 കോടി രൂപയുടെ നഷ്ടം കേന്ദ്ര ഖജനാവിന് ഉണ്ടാകുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇക്കാര്യത്തില്‍ ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിലുള്ള പരിശോധനകള്‍ നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വരണമെന്ന് കോണ്‍ഗ്രസ് സിഎജിയോട് ആവശ്യപ്പെടുമെന്നാണ് വിവരം. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനെ സമീപിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

Advertisment