Advertisment

അഫ്ഗാനിസ്ഥാൻ ഒരിക്കലെങ്കിലും ഐസിസി ലോകകപ്പ് നേടിയശേഷം മാത്രമേ എന്റെ വിവാഹനിശ്ചയവും വിവാഹവും സംഭവിക്കൂ’; ഞെട്ടിക്കുന്ന’ പ്രസ്താവനയുമായി റാഷിദ് ഖാൻ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കാബൂൾ: അഫ്ഗാനിസ്ഥാൻ ഐസിസി ലോകകപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂവെന്ന ‘ഞെട്ടിക്കുന്ന’ പ്രസ്താവനയുമായി അഫ്ഗാൻ താരം റാഷിദ് ഖാൻ. ആസാദി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റാഷിദ് ഇക്കാര്യം പറഞ്ഞത്.

Advertisment

publive-image

ഇതുവരെ രണ്ട് ഏകദിന ലോകകപ്പുകളിലും നാല് ട്വന്റി20 ലോകകപ്പുകളിലും മാത്രം കളിച്ചിട്ടുള്ള ടീമാണ് അഫ്ഗാനിസ്ഥാൻ. ഒരു തവണ പോലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുമില്ല. ഇതിനിടെയാണ്, അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന ഇരുപത്തൊന്നുകാരനായ റാഷിദ് ഖാന്റെ പ്രഖ്യാപനം.

‘അഫ്ഗാനിസ്ഥാൻ ഒരിക്കലെങ്കിലും ഐസിസി ലോകകപ്പ് നേടിയശേഷം മാത്രമേ എന്റെ വിവാഹനിശ്ചയവും വിവാഹവും സംഭവിക്കൂ’ – ഇതായിരുന്നു റാഷിദ് ഖാന്റെ വാക്കുകൾ. രാജ്യാന്തര ട്വന്റി20യിൽ ഒന്നാം നമ്പർ ബോളറായ റാഷിദ് ഖാൻ, ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിലും അതിനു മുൻപ് നടന്ന ട്വന്റി20 ലോകകപ്പിലും കളിച്ചിരുന്നു.

sports news icc world cup rashid khan
Advertisment