Advertisment

കേരളത്തിനായി കുവൈറ്റിലും സാലറി ചാലഞ്ച് ആഹ്വാനവുമായി നോര്‍ക്കാ റൂട്ട്‌സ്. 30 കോടി സമാഹരിക്കണം. പിരിവ് നിര്‍ബന്ധിതമല്ലെന്ന് രവി പിള്ള. ഒക്ടോബര്‍ 18 മുതല്‍ 20 വരെ മന്ത്രിമാര്‍ കുവൈറ്റില്‍

New Update

publive-image

കുവൈറ്റ് : നോര്‍ക്കാ റൂട്ട്‌സിന്റ നേതൃത്വത്തില്‍ കുവൈറ്റില്‍ നിന്നും കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി  30 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് വ്യവസായി രവി പിള്ള . 30 കോടി മുതല്‍ 50 കോടി വരെ സമാഹരിക്കാനാകുമെന്ന് ലോക കേരളാ സഭാംഗങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും രവി പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

ഇതിലേക്കായി ഒക്ടോബര്‍ 5ന് വിവിധ സംഘടനകളുടെ മീറ്റിംഗ് കുവൈറ്റില്‍ വിളിച്ചു ചേര്‍ക്കുകയും ഒക്ടോബര്‍ 18 മുതല്‍ 20 വരെ മന്ത്രിമാര്‍ കുവൈറ്റില്‍ സന്ദര്‍ശനം നടത്തി ബിസിനസ്സ് പ്രമുഖരെ കാണുകയും ചെയ്യും.

പ്രവാസികളുടെ ഇടയില്‍ നിന്നും സാലറി ചാലഞ്ച് പോലുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനോടകം കൊടുത്തുകഴിഞ്ഞ സംഭാവനകള്‍ക്ക് പുറമെയാണ് ഈ തുക കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്. ആരെയും നിര്‍ബന്ധിത പിരിവിനല്ല ഉദ്ദേശിക്കുന്നത്. ബിസിനസുകാരില്‍ നിന്നും ഒരു മാസത്തെ അവരുടെ ലാഭം ആണ് ചോദിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും രവിപിള്ള പറഞ്ഞു .

publive-image

ലോകകേരള സഭാംഗങ്ങള്‍ ഇതിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്സ് പ്രതിനിധികളുടെയും സംഘടനാ ഭാരവാഹികളുടെയും പ്രത്യേകം യോഗങ്ങളായിരിക്കും കുവൈറ്റില്‍ സംഘടിപ്പിക്കുന്നത്. ഹെല്‍പ്പ് കേരള എന്ന കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കും ഇതില്‍ ആവശ്യമെങ്കില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാകും. പ്രവാസികളായ എത്ര ആളുകള്‍ക്ക് പ്രളയദുരിതത്തില്‍ നഷ്ടം സംഭവിച്ചുവെന്ന ഒരു കണക്ക് നോര്‍ക്കയുടെ കൈവശം ഇല്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രവിപിള്ള പറഞ്ഞു .

publive-image

സമാഹരിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക എന്നതാണ് നോര്‍ക്കയുടെ നിലപാടെന്നും ഹെല്‍പ് കേരള എന്നത് കുവൈറ്റിലെ പ്രവാസികള്‍ക്ക് നഷ്ടപ്പെട്ടിട്ടുള്ള നഷ്ടങ്ങള്‍ക്ക് നേരിട്ട് സഹായം ചെയ്യാന്‍ ഉദ്ദേശിച്ച് നടത്തുന്ന പരിപാടികളാണ് നടപ്പാക്കുന്നതെന്നുമാണ് മനസ്സിലാക്കുന്നത്. മുഴുവന്‍ ഫണ്ടും നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ഗവണ്‍മെന്റ് നല്‍കുന്ന പ്രോജക്ടുകള്‍ ചെയ്തുകൊടുക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.

publive-image

ഹെല്‍പ്പ് കേരള അംഗങ്ങളുമായി ചര്‍ച്ച നടത്തി അവരെയും ഇതില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കും. ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പതിനായിരം രൂപ എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അതില്‍ ചെറിയ ചില പരാതികള്‍ ഉണ്ടായിട്ടുള്ളതൊഴിച്ചാല്‍ എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനില്‍ നിന്നും 10 കോടി രൂപയാണ് സംഭരിക്കാന്‍ ഉദ്ദേശിക്കുന്നത്.

publive-image

ഹെല്‍പ് കേരള നടക്കുന്ന സമയത്ത് ലോക കേരളസഭാംഗങ്ങള്‍ അതിലെ അഡ്വൈസറി കമ്മറ്റിയില്‍ ഉണ്ടായിരുന്നവരായിരുന്നെങ്കിലും പിന്നീടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ച് ഇതുപൊലൊരു പദ്ധതിയിക്ക് രൂപം നല്‍കാന്‍ തയ്യാറായതെന്നും ലോക കേരള സഭാംഗങ്ങള്‍ പറഞ്ഞു. കേരളാ ഗവണ്‍മെന്റ് നേരിട്ട് ഇന്ത്യന്‍ അംബാസിഡര്‍ക്ക് ലോക കേരളാ സഭാംഗങ്ങളുടെ ലിസ്റ്റ് കൈമാറിയതിനു ശേഷം അംബാസിഡറെ കാണാനുള്ള ശ്രമമാണ് ലോകകേരളാ സഭാംഗങ്ങള്‍ നടത്തുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ നോര്‍ക്കാ ഡയറക്ടര്‍ രവിപിള്ള , നോര്‍ക്കാ പ്രതിനിധി അജിത്കുമാര്‍ , ലോകകേരളാ സഭാംഗങ്ങളായ വര്‍ഗീസ് പുതുക്കുളങ്ങര, സാം പൈനുംമൂട് , ബാബു ഫ്രാന്‍സിസ്, ശ്രീംലാല്‍ , തോമസ്സ് കടവില്‍ എന്നിവര്‍ പങ്കെടുത്തു.

kuwait
Advertisment