Advertisment

റായ്ബറേലിയില്‍ സോണിയാഗാന്ധിക്ക് പകരംപ്രിയങ്കയെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് നീക്കം. അമേഠിയില്‍ രാഹുല്‍ വീണ്ടും മത്സരിക്കും

New Update

publive-image

Advertisment

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ സോണിയാഗാന്ധിക്ക് പകരം മകള്‍ പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് ഗൌരവപൂര്‍വ്വം ആലോചിക്കുന്നു. യുപിയില്‍ പ്രതിപക്ഷ മുന്നേറ്റത്തിനു പ്രിയങ്കയുടെ സാന്നിധ്യം ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

publive-image

ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് സോണിയാ ഗാന്ധി തനിക്ക് പകരം മകള്‍ പ്രിയങ്കയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണ്ഡലത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രിയങ്കയാണ്. ഇതോടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനും പരിഹാരമാവുകയാണ് .

publive-image

അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നുതന്നെ വീണ്ടും മത്സരിക്കാനും തീരുമാനമായി . റായ്ബറേലിയില്‍നിന്ന് സോണിയാഗാന്ധി വീണ്ടും മത്സരിക്കുമോ എന്നകാര്യത്തില്‍ പാര്‍ട്ടി തീരുമാന൦ വൈകിപ്പിക്കുകയാണ്. അതിനിടെ, ശിവസേനയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

publive-image

അമേഠി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ നാലാം തവണയാണ് രാഹുല്‍ ഗാന്ധി മത്സരിക്കാനൊരുങ്ങുന്നത്. 2004 ല്‍ ആയിരുന്നു രാഹുല്‍ ആദ്യമായി അമേഠിയില്‍ നിന്ന് ജനവിധി തേടിയത്. നെഹ്രു കുടുംബത്തിന്റെ സ്വന്തം മണ്ഡലമായാണ് അമേഠി വിലയിരുത്തപ്പെടുന്നത്.

publive-image

രാഹുലിന്റെ കുടുംബത്തില്‍ നിന്ന് ഇതുവരെ നാലുപേര്‍ ഈ മണ്ഡലത്തില്‍ ജനവിധി തേടിയിട്ടുണ്ട്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരാണ് ഈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ നെഹ്റു കുടുംബാഗംങ്ങള്‍.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മുന്‍കൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം.

rahul gandhi aicc priyanka gandhi
Advertisment