Advertisment

ചൈന വിരുദ്ധ വികാരം : സ്മാർട്ഫോൺ കമ്പനികള്‍ 'മേഡ് ഇൻ ചൈന' ബ്രാണ്ടുകള്‍ മാറ്റി 'മേഡ് ഇൻ ഇന്ത്യ' ബോര്‍ഡുകള്‍ സ്ഥാപിച്ചുതുടങ്ങി

New Update

publive-image

Advertisment

ഡല്‍ഹി : രാജ്യത്ത് ചൈന വിരുദ്ധ വികാരം പടരുന്നതിനിടെ 'മേഡ് ഇൻ ചൈന' ബ്രാണ്ടുകള്‍ മാറ്റി 'മേഡ് ഇൻ ഇന്ത്യ' ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ് രാജ്യത്തെ പ്രമുഖ  സ്മാർട്ഫോൺ കമ്പനികള്‍. ഷാവോമി ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ മേഡ് ഇൻ ഇന്ത്യ ഹാഷ്ടാഗുകളുമായി രംഗത്ത് വന്നിരിക്കുകയാണ്.

മാത്രമല്ല രാജ്യത്തെ മുൻനിര സ്മാർട്ഫോൺ ബ്രാൻഡുകളെല്ലാം ഇന്ത്യയോടുള്ള വിധേയത്വം പ്രകടമാക്കുന്ന പ്രചാരണ പരിപാടികള്‍ക്കും തുടക്കം കുറിച്ചുകഴിഞ്ഞു.

ഷാവോമി തങ്ങളുടെ റീട്ടെയില്‍ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ ലോഗോയ്ക്ക് പകരം 'മേഡ് ഇൻ ഇന്ത്യ' എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചു തുടങ്ങി. ഷാവോമി ഇന്ത്യ മേധാവിയുടെ ട്വിറ്റർ പേജിൽ മേഡ് ഇൻ ഇന്ത്യ ഹാഷ്ടാഗുകളും മേക്ക് ഇൻ ഇന്ത്യ പദ്ധതിയോടുള്ള സഹകരണവും വ്യക്തമാക്കുന്ന ട്വീറ്റുകളുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രത്യക്ഷപ്പെടുന്നത്.

ഷാവോമി ഇന്ത്യ മേധാവി മനുകുമാർ ജെയ്ൻ ഷാവോമി 'മേഡ് ഇൻ ഇന്ത്യ' എന്നത് ഉൾപ്പെടുത്തിയാണ് ഇപ്പോൾ ട്വീറ്റ് ചെയ്യുന്നത്. ഷാവോമി മറ്റേത് കമ്പനിയേക്കാളും ഇന്ത്യൻ ആണ് എന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.

ചൈന വിരോധത്തിന്‍റെ സാഹചര്യത്തില്‍ ജനങ്ങളിൽ നിന്നും ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ഓപ്പോ, മോട്ടോറോള, ലെനോവോ, വൺപ്ലസ്, റിയൽമി, വിവോ തുടങ്ങിയ ചൈനീസ് ബ്രാൻഡുകളോട് അവരുടെ കമ്പനികളുടെ ബ്രാൻഡിങ് പ്രചാരണ പരിപാടികൾ കുറയ്ക്കാൻ ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മൊബൈൽ റീടെയ്ലേഴ്സ് അസോസിയേഷൻ (എഐഎംആർഎ) കത്തയച്ചിരുന്നു.

tec
Advertisment