ഷവോമി റെഡ്മി നോട്ട് 9 സ്മാർട്ഫോൺ വീണ്ടും ആമസോൺ ഇന്ത്യയിൽ ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് വിൽപനയ്ക്ക് എത്തിക്കും. ഷവോമിയുടെ നോട്ട് 9 സീരീസിന്റെ അവസാന വേരിയന്റാണ് റെഡ്മി നോട്ട് 9 സ്മാർട്ഫോൺ. ഈ ഹാൻഡ്‌സെറ്റ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
ഇതുവരെ ഈ ഡിവൈസിന്റെ വിൽപന ഒന്നിലധികം തവണ നടന്നിട്ടുണ്ട്. നിങ്ങൾ ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ റെഡ്മി നോട്ട് 9 നല്ലൊരു ഓപ്ഷനായിരിക്കും. റെഡ്മി നോട്ട് 9 നെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിങ്ങൾക്ക് ഇവിടെ പരിശോധിക്കാവുന്നതാണ്.
റെഡ്മി നോട്ട് 9 4 ജിബി / 64 ജിബി വേരിയന്റിന് 11,999 രൂപയാണ് വില വരുന്നത്. 4 ജിബി / 128 ജിബി വേരിയന്റിന് 13,499 രൂപയും, 6 ജിബി / 128 ജിബി വേരിയന്റിന് 14,999 രൂപയുമാണ് വില വരുന്നത്. എംഐ.കോം, ആമസോൺ ഇന്ത്യ തുടങ്ങിയ ഓൺലൈൻ വിൽപന പ്ലാറ്റ്ഫോമുകൾ വഴിയും, എംഐ സ്റ്റോറുകളിലും ഓഫ്‌ലൈനിലൂടെയും ഷവോമി ഈ സ്മാർട്ട്‌ഫോൺ വില്പനയ്ക്ക് എത്തിക്കും.