Advertisment

ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ റെഡ്മി 9നെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തി 

author-image
സത്യം ഡെസ്ക്
New Update

ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ റെഡ്മി 9നെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തി. ഒന്നിലധികം റീട്ടെയിൽ പ്ലാറ്റ്‌ഫോമുകളിൽ ജൂൺ 30 ന് റെഡ്മി 9 എത്തുമെന്ന് കമ്പനി വെളിപ്പെടുത്തി. സ്മാർട്ട്‌ഫോണിന്റെ സവിശേഷതകളെയും രൂപകൽപ്പനയെയും കുറിച്ച് ലഭിച്ച വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

Advertisment

publive-image

ജൂൺ 30 ന് റെഡ്മി 9 നായി ആദ്യ വിൽപ്പന നടത്താൻ ഷവോമി തയ്യാറായിക്കഴിഞ്ഞു. പോസ്റ്റർ സ്മാർട്ട്‌ഫോണിന്റെ പിൻഭാഗവും ക്വാഡ് ക്യാമറ സജ്ജീകരണവും ഫിംഗർപ്രിന്റ് സ്‌കാനറും ദൃശ്യമാക്കുന്നു. ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിന്റെ പ്രാഥമിക വിവരങ്ങൾക്കൊപ്പം മുകളിലുള്ള "റെഡ്മി 9" ശീർഷകവുമായാണ് ഇത് വരുന്നത്. "ഹൈ-പെർഫോമൻസ് ഗെയിമിംഗ് കോർ", 1080p FHD ഡിസ്പ്ലേ ഈ ഫോണിൽ എടുത്തുപറയേണ്ട ഒരു സവിശേഷതയായി വരുന്നു.

ഈ സ്മാർട്ഫോണിന്റെ വില ഏകദേശം 8,530 രൂപയാണെന്നും പോസ്റ്റർ വിശദീകരിച്ചു. 6.63 ഇഞ്ച് എൽസിഡി പാനൽ 19.6: 9 വീക്ഷണാനുപാതവും എച്ച്ഡി + റെസല്യൂഷനും ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. റെഡ്മി 9 വിപണിയിൽ നാല് നിറങ്ങളിൽ ലഭ്യമാണ്.

ഈ സ്മാർട്ഫോണിന്റെ മൂന്ന് വ്യത്യസ്ത സ്റ്റോറേജ്, റാം വേരിയന്റുകൾ കമ്പനി വിപണിയിൽ വില്പനയിക്കായി എത്തിക്കും. ബജറ്റ് ഫോണുകളിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു സ്മാർട്ഫോണാണ് റെഡ്മി 9. നാനോ ഡ്യുവൽ സിമ്മുള്ള റെഡ്മി 9-ന് വാട്ടർ-ഡ്രോപ്പ് സ്റ്റൈലിലുള്ള 6.53-ഇഞ്ച് ഫുൾ-HD+ (1080x2400 പിക്സൽ) ഡിസ്പ്ലേയാണ്.

redmi redmi phones
Advertisment