Advertisment

കുവൈറ്റ് തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ തുടരുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ബുധനാഴ്ചയും തുടര്‍ന്നു.

നാല് വനിതകളും നിരവധി മുന്‍ എംപിമാരും ഉള്‍പ്പെടെ 55 സ്ഥാനാര്‍ത്ഥികള്‍ അടുത്തിടെ രാജിവെച്ചിരുന്നു. ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹമ്മദ് നാസര്‍ അല്‍ ജബ്രി, എംപിമാരായ അദെല്‍ അല്‍ ദാംഖി, സാദ് അല്‍ ഖാന്‍ഫോര്‍, അലി അല്‍ ദക്ബാസി, ബദര്‍ അല്‍ മുല്ല, ഔദ അല്‍ റുവായ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഒന്നാം മണ്ഡലത്തിലേക്ക് രണ്ട് വനിതകള്‍ ഉള്‍പ്പെടെ 13 പേരും, രണ്ടും നാലും മണ്ഡലങ്ങളിലേക്ക് 10 പേര് വീതവും , മൂന്നിലേക്ക് പതിനാറ് പേരും, അഞ്ചിലേക്ക് ആറു പേരും രജിസ്റ്റര്‍ ചെയ്തു. ഇതുവരെ 193 സ്ഥാനാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 19 പേര്‍ വനിതകളാണ്.

തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ നവംബര്‍ നാലു വരെ സ്ഥാനാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്നത് തുടരും.

Advertisment