Advertisment

സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്

New Update

ചെന്നൈ: ഏറെ നാളായി സസ്‌പെന്‍സായി തുടരുന്ന, രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശനം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഫാന്‍സ് അസോസിയേഷന്‍ നേതാക്കളുടെ യോഗം താരം ഇന്ന് ചെന്നൈയില്‍ വിളിച്ചു ചേര്‍ത്തതോടെയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചന ശക്തമായത്.

Advertisment

publive-image

രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഇവരുടെ ആവശ്യം. താരത്തിന്റെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം നടക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ തല്‍ക്കാലം രാഷ്ട്രീയ പ്രവേശനം നീട്ടിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ രജനീകാന്തിനോട് പറഞ്ഞിരുന്നു. അത് വകവെയ്ക്കാതെയാണ് ഇന്ന് യോഗം വിളിച്ചത്. 2016ല്‍ താരം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനാല്‍ കോവിഡ് കാലത്ത് വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

രജനി മക്കള്‍ മണ്‍ട്രത്തിലെ നേതാക്കളുമായി സംസാരിച്ച ശേഷം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്ന് ഒരു മാസം മുമ്പ് രജനീകാന്ത് പറഞ്ഞിരുന്നു. അതുകൊണ്ട് ഇന്നത്തെ യോഗം ഏറെ നിര്‍ണായകമാണ്.

അടുത്തവര്‍ഷം ഏപ്രിലിലും മെയിലുമാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരിപാടികളുമായി മുന്നോട്ട് പോവുകയാണ്.

rejani kanth rejani kanth politics
Advertisment