Advertisment

മുറപ്പെണ്ണ്‍, രക്തബന്ധം ഉള്ളവരുമായി വിവാഹം അരുതെന്ന് പറയുന്നതിന് കാരണം ?

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

മുറപ്പെണ്ണിനെ, അമ്മാവനെ, അല്ലെങ്കില്‍ സെക്കന്റ് കസിന്‍ പോലെയുള്ള അടുത്ത ബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്ന ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന നാടുകളുണ്ട്. രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് തെറ്റല്ല.

എന്നാല്‍ ഇത്തരത്തില്‍ വിവാഹം ചെയ്ത ദമ്പതികള്‍ക്കുണ്ടാവുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധാരണയേക്കാള്‍ രണ്ടിരട്ടി സാധ്യത കൂടുതലാണെന്നാണ് വൈദ്യശാസ്ത്രം വിശദീകരിക്കുന്നത്. രക്തബന്ധത്തിലുള്ളവരുടെ രക്തഗ്രൂപ്പ്, ജനിതക ഘടന, ശാരീരിക സാമ്യതകള്‍ തുടങ്ങിയവ വൈകല്യസാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

രക്ത ബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന പാരമ്പര്യ രോഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ബുദ്ധിമാന്ദ്യം, അപസ്മാരം, ആസ്ത്മ, രക്താര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഈ ഗണത്തില്‍പ്പെടും.

കാഴ്ച-കേള്‍വി ശക്തിക്കുണ്ടാവുന്ന തകരാറുകള്‍, മാനസിക വൈകല്യങ്ങള്‍, അപസ്മാരം, ലേണിങ് ഡിസെബിലിറ്റി, കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ നേരിടുന്ന മാനസിക തകരാറുകള്‍ തുടങ്ങിയ ജനിതകവൈകല്യ സാധ്യതകളാണ് ഈ സ്‌ക്രീനിങില്‍ വിശകലനം ചെയ്യുക.

ഹൃദയാരോഗ്യത്തെ സംബന്ധിക്കുന്ന തകരാറുകള്‍, നാഡീവ്യവസ്ഥ, തലച്ചോര്‍ എന്നിവയുടെ വികാസത്തെ ഗുരുതരമായി ബാധിക്കുന്ന സങ്കീര്‍ണതകള്‍ എന്നിവയാണ് രക്തബന്ധത്തിലെ വിവാഹത്തിലൂടെ ഉണ്ടാവുന്ന കുഞ്ഞുങ്ങളില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന വൈകല്യപ്രശ്‌നങ്ങള്‍.

ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദരോഗം, അക്രമവാസന, ബുദ്ധിമാന്ദ്യം, സംസാരവൈകല്യങ്ങള്‍, തുടങ്ങിയ മാനസികവൈകല്യങ്ങള്‍ക്കും ഇത്തരം വിവാഹങ്ങള്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

എന്നാല്‍ Pre natal genetic screening ചെയ്യുന്നതിലൂടെ ചില രോഗങ്ങള്‍ നേരത്തെകണ്ടെത്താനാകും. കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യമായി കൈമാറാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഗര്‍ഭധാരണത്തിനു മുമ്പ് തന്നെ കണ്ടെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് പ്രീ നേറ്റല്‍ ജെനറ്റിക് സ്‌ക്രീനിംഗില്‍ ചെയ്യുന്നത്.

രക്തബന്ധത്തിലുള്ള വ്യക്തികളുമായി വിവാഹം ചെയ്യുന്ന 35 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍, മുമ്പ് അംഗ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടായിട്ടുള്ള മാതാപിതാക്കള്‍, അമ്മയ്ക്ക് ഹീമോഫീലിയ, താലസ്സീമിയ, ഡുഷ്‌നി മസ്‌കുലാര്‍ ഡിസ്‌ട്രോഫി തുടങ്ങിയ രോഗമുള്ളവര്‍. ഇവരൊക്കെയാണ് പ്രീ നേറ്റല്‍ ജെനിറ്റിക് സ്‌ക്രീനിംഗിന് വിധേയരാകേണ്ടവര്‍.

latest
Advertisment