Advertisment

ബന്ധു നിയമനം: പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ ശാന്തകുമാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മഹേഷും ചേർന്ന് നടത്തിയത് പതിനൊന്നോളം ബന്ധു നിയമനങ്ങൾ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് :ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തകുമാരിയും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മഹേഷും ചേർന്ന് നടത്തിയ ബന്ധു നിയമനങ്ങൾ സിപിഎമ്മിന്‍റെ അറിവോടെയാണൊ എന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് ചെയർമാൻ അഡ്വ സുമേഷ് അച്ചുതൻ വാർത്താ സമ്മേളനത്തിൽ ആവശ്യപെട്ടു.

Advertisment

publive-image

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ശാന്തകുമാരി അധികാര ദുർവിനിയോഗം നടത്തി കഴിഞ്ഞ നാലു വർഷ കാലത്തിനകത്ത് നിരവധി അനധികൃത നിയമനങ്ങളും ബന്ധു നിയമനങ്ങളുമാണ് നടത്തിയിട്ടുള്ളത്. ജില്ല ഹോമിയോ ആശുപത്രി, ജില്ലാആശുപത്രി - ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വനിത ശിശു ആശുപത്രി, ടി.ബി സെന്റർ എന്നിവടങ്ങളിലാണ് ബന്ധു നിയമനങ്ങളധികവും നടന്നിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സ്വന്തം ചേച്ചി , ചേച്ചി പഞ്ചാലിയുടെ മകൾ , പ്രസിഡണ്ടിന്റെ ചെറിയച്ചന്റെ മകൾ , അമ്മായിയുടെ മകൾ , പ്രസിഡണ്ടിന്റെയും ബന്ധു നഴ്സിങ് സൂപ്രണ്ടിന്റെയും ബന്ധു , കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പി.എ മഹേഷിന്റെ മൂത്ത സഹോദരി, മൂത്ത സഹോദരി ഗീതയുടെ ഭർ ത്താവ് , മഹേഷിന്റെ രണ്ടാമത്തെ സഹോദരി, മഹേഷിന്റെ വല്യച്ഛന്റെ മകൾ , മഹേഷിന്റെ ക്ലാസ് മേറ്റ് തുടങ്ങിയവർക്കാണ് കഴിഞ്ഞ നാലു വർഷത്തിനകത്ത് അനധികൃതമായി നിയമനങ്ങൾ നൽകിയിരിക്കുന്നത്.

ബന്ധു നിയമനങ്ങൾ കൂടാതെ ജില്ലാ പഞ്ചായത്തിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നിരവധി പേരെ മാനദണ്ഡങ്ങൾ ലംഘിച്ച് ജോലിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അനധികൃത നിയമനങ്ങളുമായി ബന്ധപെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നതായി ആരോപണവുമുയർന്നിട്ടുണ്ട്.

പത്രപരസ്യം പോലും നൽകാത നോട്ടീസ് ബോർഡിൽ അപേക്ഷ ക്ഷണിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മഹേഷും ചേർന്ന് ബന്ധു നിയമനങ്ങളും അനധികൃത നിയമനങ്ങളും നടത്തിയിട്ടുള്ളത്. ബന്ധു നിയമനത്തിലൂടെയും അനധികൃത നിയമനത്തിലൂടെയും വികലാംഗ , വിധവ, വനിത, സംവരണങ്ങൾ പോലും അട്ടിമറിച്ചിട്ടുണ്ട്.

ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ്. ഇത് സംബന്ധിച്ച് വിജിലൻസിന് പരാതി നൽകും .ജില്ലാ പഞ്ചായത്തിന് കീഴിൽ കഴിഞ്ഞ നാലുവർഷത്തിനകത്ത് നടന്ന മുഴുവൻ നിയമനങ്ങളും പ്രസിദ്ധപെടുത്താനും അന്വേഷിക്കാനും സിപിഎം തയാറാവണമെന്നും സുമേഷ് അച്ചുതൻ ആവശ്യപെട്ടു. വാർത്താ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ , ജില്ലാ വൈസ് പ്രസിഡണ്ട് രതീഷ് പുതുശ്ശേരി എന്നിവരും പങ്കെടുത്തു.

relative appoinments
Advertisment