Advertisment

'കല്ലായി FM'ലെ ഗോപി സുന്ദർ ഈണം നൽകിയ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ശ്രീനിവാസൻ ചിത്രം 'കല്ലായി FM'ലെ ആദ്യ ഗാനം റിലീസ് ചെയ്തു. "മറുജന്മം" എന്ന ഈ ഗാനം അനശ്വര ഗായകൻ മുഹമ്മദ് റഫിക്കായി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു കൊണ്ടുള്ളതാണ്. ക്യാപ്റ്റൻ സുനീർ ഹംസ വരികൾ രചിച്ച് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് റംഷി അഹമ്മദ് ആണ്.

Advertisment

publive-image

വിനീഷ് മില്ലേനിയം കഥയെഴുതി സംവിധാനം നിർവഹിച്ച 'കല്ലായി FM'ൽ ശ്രീനിവാസൻ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായി വേഷമിടുന്നു. ശ്രീനാഥ് ഭാസി, പാർവതി രതീഷ്‌, അനീഷ് ജി മേനോൻ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, സുനിൽ സുഖദ, കൃഷ്ണ പ്രഭ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. സാജൻ കളത്തിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദറും സച്ചിൻ ബാലുവുമാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. സന്തോഷ് കുമാർ ടി വിയും ഷാജഹാൻ ഒയാസിസും ചേർന്നാണ് ലോർഡ് കൃഷ്ണ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ 'കല്ലായി FM' നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

publive-image

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വച്ച് നടന്നിരുന്നു. മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫിയാണ് ഓഡിയോ ലോഞ്ച് ചെയ്തത്.

 

മ്യൂസിക്247നെ കുറിച്ച്:
കഴിഞ്ഞ അഞ്ചു വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, തൊണ്ടിമുതലും ദൃക്സാക്ഷിയും, അങ്കമാലി ഡയറീസ്ഒരു മെക്സിക്കൻ അപാരതജോമോന്റെ സുവിശേഷങ്ങൾഎസ്രകൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വർഗ്ഗരാജ്യംപ്രേമംബാംഗ്ലൂർ ഡെയ്‌സ്ചാർലി, കമ്മട്ടിപ്പാടംഹൗ ഓൾഡ്‌ ആർ യുകിസ്മത്ത്,വിക്രമാദിത്യൻഹേഷിന്റെ പ്രതികാരം, ഒരു വടക്കൻ സെൽഫി  എന്നിവയാണ് ഇവയിൽ ചിലത്.
Advertisment