Advertisment

കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ ഭരണഘടനാ ദിനം ആചരിച്ചു

New Update

കുവൈറ്റ് : കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ ഭരണഘടനാ ദിനം ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് എംബസിയില്‍ ചടങ്ങ് ആരംഭിച്ചത്. ഇന്ത്യയുടെ ഭരണഘടനയുടെ നിർമ്മാണത്തെക്കുറിച്ചുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫോട്ടോ എക്സിബിഷൻ ആരംഭിക്കുന്നതിൽ താന്‍ അതീവ സന്തുഷ്ടനാണെന്ന് അംബാസിഡര്‍ പറഞ്ഞു.

Advertisment

publive-image

1949 നവംബര്‍ 26നാണ് ഇന്ത്യന്‍ ഭരണ ഘടന രൂപീകരിച്ചത്. ഇന്ത്യന്‍ ഭരണഘടനാ ദിനം ആഘോഷിക്കുന്ന നവംബര്‍ 26 സന്തോഷകരമായ അവസരമാണെങ്കിലും ഇന്നെ ദിവസം തന്നെയാണ് 2008ലെ മുംബൈ ഭീകരാക്രണം നടന്നതെന്നതും ശ്രദ്ധേയമാണ്.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ ഉടൻ ചൈനയെ മറികടക്കും. ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി ഭരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയിൽ, ഞങ്ങൾ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു, വ്യത്യസ്ത ദേവന്മാരെ ആരാധിക്കുന്നു, വ്യത്യസ്ത ഭക്ഷണങ്ങൾ കഴിക്കുന്നു, വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്നു, എന്നാൽ ഏകത്വവും സാമാന്യബോധവും ഉള്ള ഒരു വികാരമുണ്ട്, അത് നമ്മെ ഒരുമിച്ചു നിർത്തുന്നു -അംബാസിഡര്‍ പറഞ്ഞു

എഴുതപ്പെട്ട ഭരണഘടനകളിൽ ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനകളിലൊന്നാണ് നമ്മുടേത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കു പോലും ഉള്ള പ്രാധാന്യം ഏറ്റവും കുറ്റമറ്റ രീതിയിൽ ഉൾക്കൊള്ളുന്നതാകണം ഭരണഘടന എന്ന് ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കു നിർബന്ധമുണ്ടായിരുന്നു.

നാനാത്വത്തിൽ ഏകത്വം ആണല്ലോ ഭാരത സംസ്കാരത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഒട്ടേറെ രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നുള്ള പല ഉത്കൃഷ്ട ആശയങ്ങളും നമ്മുടെ ഭരണഘടന കടംകൊണ്ടിട്ടുള്ളതായി കാണാം.

2015 മുതൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. ‘സംവിധാൻ ദിവസ്’ എന്നാണ് അറിയപ്പെടുന്നത്. മുൻപു ദേശീയ നിയമദിനമായിരുന്നു. ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ച 1949 നവംബർ 26ന്റെ ഓർമ പുതുക്കലാണിത്.

ഭരണഘടന പ്രാബല്യത്തിൽ വന്നത് 1950 ജനുവരി 26 ന് ആണ്. ഈ ദിവസം നമ്മൾ റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു.

ഭരണഘടനയിൽ വരുത്തുന്ന കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളുമാണ് ഭേദഗതി എന്നറിയപ്പെടുന്നത്. ഭരണഘടനയെ സജീവമാക്കി നിർത്തുന്നതു ഭേദഗതികളാണ്. ഭരണഘടനയുടെ 368–ാം വകുപ്പിൽ ഭേദഗതിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം ഇന്ത്യയുടെ മാഗ്നകാർട്ട എന്നും ഭരണഘടനയുടെ ആണിക്കല്ല് എന്നും അറിയപ്പെടുന്നു.ഭരണഘടനയുടെ ആത്മാവ് എന്ന വിശേഷണം ആമുഖത്തിനാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കാക്കി മാറ്റുന്നു’ എന്ന വാചകത്തോടെയാണ്. 1946 ഡിസംബർ 13–ാം തീയതി ജവാഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ്പിന്നീട് ആമുഖമായി മാറിയത്.

ഭരണഘടനയുടെ തത്വങ്ങളും ആശയങ്ങളും ആമുഖത്തിൽ ചുരുക്കി അവതരിപ്പിച്ചിരിക്കുന്നു. 1976ലാണ് ആമുഖം ആദ്യമായി ഭേദഗതി ചെയ്യുന്നത്. 42–ാം ഭേദഗതിയിലൂടെ ആമുഖത്തിൽ സ്ഥിതി സമത്വം, മതനിരപേക്ഷത എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു.

ആമുഖത്തിലെ ഓരോ വാക്കിനും മികച്ച അർത്ഥമുണ്ട്. മികച്ച സന്ദേശം, നമ്മുടെ ചരിത്രത്തിന്റെ മൂല്യങ്ങളും സ്വാതന്ത്ര്യസമരവും ഉൾക്കൊള്ളുന്ന ഒരു സന്ദേശം.

ആറ്റോമിക് എനർജി, ബഹിരാകാശ ശാസ്ത്രം, കൃഷി, ബയോ ടെക്നോളജി,  വിവരസാങ്കേതിക വിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ ചട്ടക്കൂട് ഈ ഭരണഘടന ഇന്ത്യക്ക് നൽകിയിട്ടുണ്ട്.

kuwait
Advertisment