Advertisment

സ്വന്തം വകുപ്പിൽ ആര് ക്രമക്കേട് കണ്ടെത്തിയാലും ധനമന്ത്രി ചന്ദ്രഹാസമിളക്കുന്നു; മുഖ്യമന്ത്രിക്കാണോ വട്ടെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം:  തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയത് ആരുടെ വട്ടാണെന്ന് തോമസ് ഐസക് ചോദിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Advertisment

publive-image

മുഖ്യമന്ത്രിയുട വകുപ്പാണ് വിജിലൻസ് എന്ന് ഐസക് ഓർക്കണം. മുഖ്യമന്ത്രിക്കാണോ വട്ടെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വന്തം വകുപ്പിൽ ആര് ക്രമക്കേട് കണ്ടെത്തിയാലും ധനമന്ത്രി ചന്ദ്രഹാസമിളക്കുന്നു. അന്വേഷണത്തിന്റെ വിവരങ്ങൾ എന്തുകൊണ്ടാണ് ജനങ്ങളെ അറിയിക്കാത്തത്. കെഎസ്എഫ്ഇയിൽ ഗുരുതരമായ അഴിമതിയാണ് നടക്കുന്നത്. റെയ്ഡ് ഇടയ്ക്ക് വച്ച് നിർത്തിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

remesh chennithala
Advertisment