Advertisment

ലൈഫില്‍ നടന്ന കൊള്ളയും അഴിമതിയും അന്വേഷിക്കുന്നതില്‍ സിപിഎമ്മിനുള്ള വെപ്രാളം മനസിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്; വിജിലന്‍സ് അന്വേഷണത്തിന്റെ മറവില്‍ സെക്രട്ടേറിയറ്റില്‍നിന്ന് ആരുമറിയാതെ ഫയല്‍ കടത്താനായിരുന്നു ശ്രമമെന്ന് മുല്ലപ്പള്ളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ലൈഫില്‍ നടന്ന കൊള്ളയും അഴിമതിയും അന്വേഷിക്കുന്നതില്‍ സിപിഎമ്മിനുള്ള വെപ്രാളം മനസിലാകുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആക്ഷേപം പുറത്തുവന്നിട്ടും സർക്കാർ നടപടി എടുക്കാൻ വൈകിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

Advertisment

publive-image

വിജിലന്‍സ് അന്വേഷണത്തിന്റെ മറവില്‍ സെക്രട്ടേറിയറ്റില്‍നിന്ന് ആരുമറിയാതെ ഫയല്‍ കടത്താനായിരുന്നു ശ്രമമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

ലൈഫ് മിഷനെക്കുറിച്ച് പറയുമ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് ഹാലിളകുകയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ പ്രതികരണം.

ലൈഫ് മിഷൻ ഭവനനിർമാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്.

remesh chennithala mullappally ramachandran
Advertisment