Advertisment

വാഷിങ്ടണില്‍ ട്രംപ് ചെയ്യുന്നതും ന്യൂഡല്‍ഹിയില്‍ മോദി ചെയ്യുന്നതും തിരുവനന്തപുരത്ത് പിണറായി ചെയ്യുന്നതും ഒന്നു തന്നെ; മൂവരും ഒരേ ശൈലിയാണ് പിന്തുടരുന്നത്; കോവിഡ് പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളല്‍ മാത്രമായി മാറി, കോവിഡ് എന്നാൽ നൂറ് മീറ്റര്‍ ഓട്ടമായാണ് സര്‍ക്കാര്‍ കണ്ടത്; ഓടി തീര്‍ന്നപ്പോൾ ജയിച്ചേ എന്ന് ആർത്തു വിളിച്ചു, അതിന് ശേഷമാണ് അത് മാരത്തോണായിരുന്നു എന്ന് തിരിച്ചറിഞ്ഞതെന്ന് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പ് കേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല. തട്ടിപ്പിന്റെ വാര്‍ത്തകള്‍ ഒന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും നിരന്തരം മുഖ്യമന്ത്രി നിരന്തരം അപമാനിക്കുകയാണ്.

Advertisment

publive-image

സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവാദ സ്ത്രീക്ക് അടുത്ത ബന്ധമുണ്ട്, എന്നാല്‍ ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല പറഞ്ഞു.

ആരോഗ്യപരമായ സംവാദത്തെ പറ്റി പറയുന്ന മുഖ്യമന്ത്രി നടത്തുന്നത് ആരോഗ്യപരമായ സംവാദമാണോ?. വാഷിങ്ടണില്‍ ട്രംപ് ചെയ്യുന്നതും ന്യൂഡല്‍ഹിയില്‍ മോദി ചെയ്യുന്നതും തിരുവനന്തപുരത്ത് പിണറായി ചെയ്യുന്നതും ഒന്നും തന്നെയാണ്. മൂവരും ഒരേ ശൈലിയാണ് പിന്തുടരുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളല്‍ മാത്രമായി മാറി. കോവിഡ് എന്നാൽ നൂറ് മീറ്റര്‍ ഓട്ടമായാണ് സര്‍ക്കാര്‍ കണ്ടത്. ഓടി തീര്‍ന്നപ്പോൾ കഴിഞ്ഞപ്പോൾ ജയിച്ചേ എന്ന് ആർത്തു വിളിച്ചു. അതിന് ശേഷമാണ് അത് മാരത്തോണായിരുന്നു എന്ന് തിരിച്ചറിഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  സര്‍ക്കാരിന്റെ കൊള്ളയും കൊള്ളിവയ്പ്പും ആര് ചൂണ്ടിക്കാണിച്ചാലും അവര്‍ക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിലയിലാണ് കാര്യങ്ങള്‍. സ്പ്രിംഗ്ലര്‍ മുതല്‍ പാവങ്ങള്‍ക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയില്‍ വരെ അഴിമതി നടക്കുമ്പോള്‍ അതൊന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കരുത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റി മാധ്യമങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ച ചെയ്തത്. രാഷ്ട്രീയമായി എതിര്‍ക്കാന്‍  കഴിയാത്തതുകൊണ്ടും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് ഈ ആരോപണങ്ങള്‍ എന്നുമാണ്  മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ഒരിക്കലും പാടില്ലാത്തതാണ്. കഴിഞ്ഞ കാലത്ത് അദ്ദേഹത്തെ പുകഴ്ത്തിയവരാണ് മാധ്യമങ്ങള്‍. പുകഴ്ത്തുമ്പോള്‍ പരവതാനി വിരിക്കുകയും വിമര്‍ശിക്കുമ്പോള്‍ പുലഭ്യം പറയുകയും ചെയ്യുന്നത് ജനാധിപത്യമര്യാദയല്ല.

മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ കൊണ്ട് ആക്രമിപ്പിക്കുന്ന രീതി ശരിയല്ല. ഞാനും സൈബര്‍ ഗുണ്ടകളുടെ ആക്രമത്തിന് വിധേയമായിട്ടുള്ളയാളാണ്. മുഖ്യമന്ത്രിയുടെ മറുപടികളാണ് സൈബര്‍ ഗുണ്ടകള്‍ക്കുള്ള പ്രചോദനം. പുതിയരീതിയിലുള്ള സംവാദമെന്നാണ് സൈബര്‍ ഗുണ്ടാ ആക്രമണത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

വനിതാ മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങളെ പോലും അപമാനിക്കുന്ന തരത്തിലാണ് സൈബര്‍ ആക്രമണം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.- ചെന്നിത്തല ആരോപിച്ചു

പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

1. മുഖ്യമന്ത്രി   കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പ്രത്യേകിച്ച് പ്രതിപക്ഷ നേതാവായ എന്നെയും അപഹസിക്കുകയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്്. സമനില  തെറ്റിയ നിലയിലാണ് അദ്ദേഹം പെരുമാറുന്നത്.

2. ദിവസവും വൈകീട്ട് ടി വിചാനുലുകളിരുന്ന് വാചകമടിച്ചത് കൊണ്ട് മാത്രം  കൊറോണയെ നിയന്ത്രിക്കാന്‍ കഴിയില്ല.

3   മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും കൊള്ളകളെല്ലാം കയ്യോടെ പിടിക്കപ്പെട്ടിരിക്കും സ്പ്രിംഗ്‌ളര് മുതല്‍ പാവങ്ങള്‍ക്ക് വീട് വച്ചു കൊടുക്കാനുള്ള ലൈഫ് പദ്ധതി വരെയുള്ള തട്ടിപ്പുകളെല്ലാം  പുറത്ത് വന്നിരിക്കുന്നു. ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധം സ്വര്‍ണ്ണക്കടത്തുകാര്‍ മുഖ്യമന്ത്രിയുടെ  ഓഫീസ് താവളമാക്കിയ വിവരം പുറത്ത് വന്നിരിക്കുന്നു.

4. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ വലം കൈ ആയിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്പന്‍െഡ് ചെയ്യേണ്ടി വന്നു.  സ്വര്‍ണ്ണക്കടത്തുകാരിക്ക് മുഖ്യമന്ത്രിയുമായും ബന്ധമുണ്ടെന്ന് എന്‍ ഐ എ കോടതിയില്‍ പറയുന്നു. അപ്പോള്‍ മുഖ്യമന്ത്രിക്ക് രോഷമുണ്ടാകുന്നത് സ്വാഭാവികം. അതാണ് അദ്ദേഹം മാധ്യമങ്ങളുടെയും എന്റെയും മേല്‍ കുതിര കയറുന്നതിനുള്ള കാരണം.

5.  നേരിട്ടുള്ള ആക്രമണത്തിന് പുറമേ മാധ്യമങ്ങളെ ശരിപ്പെടുത്താന്‍ മുഖ്യമന്ത്രി തന്റെ  സൈബര്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്. വിമര്‍ശിക്കുന്നവരെ മാത്രമല്ല വാര്‍ത്ത  സമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും പോലും ഹീനമായ തരത്തിലാണ്  വേട്ടയാടുന്നത്. എന്താ സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലേ തിരുവായ്ക് എതിര്‍ വാ ഇല്ലാത്ത നാടാണ ഇത്.

6. കേരളത്തില്‍ ഇത് എപ്പോഴെങ്കിലും  സംഭവിച്ചിട്ടുള്ള കാര്യമാണോ?  ഏതെങ്കിലും മുഖ്യമന്ത്രിമാരോട് ചോദ്യം ചോദിച്ചതിന് അദ്ദേഹവും പ ാര്‍ട്ടിയും മാധ്യമ   പ്രവര്‍ത്തകരെ വേട്ടയാടിയിട്ടുണ്ടോ.    മറ്റു  മുഖ്യമന്ത്രിമാര്‍  ആരെങ്കിലും  സൈബര്‍  ഗുണ്ടകളെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടോ?

7.   വനിതാ മാധ്യമ പ്രവര്‍ത്തകരെപ്പോലും തേജോവധം ചെയ്യുന്ന സംസ്്കാര ശൂന്യതയാണ് ഇപ്പോള്‍ കാണുന്നത്. ഇത് കേരളത്തിന് അപമാനമാണ്.

8. ഒരു ജനാധിപത്യ സംവിധാനത്തില്‍ എങ്ങിനെ പെരുമാറണമെന്ന് സി പി എം പഠിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തില്‍ സഹിഷ്ണുത അനിവാര്യ എതിര്‍ത്ത് സംസാരിക്കാനുള്ളത് സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ജീവവായു. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാലാണ് സി പി എം  ഇവിടെ മാത്രമായി ഒതുങ്ങിപ്പോയത്.

9. രാഷ്ട്രീയ എതിരാളികളെ പാര്‍ട്ടിയിലെ ക്വട്ടേഷന്‍ സംഘങ്ങളെ അയച്ച് കൊലപ്പെടുത്തുന്ന  പോലെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ  ഉപയോഗിച്ച് തേജോവധം ചെയ്ത് നിശബ്ദരാക്കാനാണ് ശ്രമമെങ്കില്‍ അത് കേരളത്തില്‍ നടക്കില്ല. സി  എമ്മിന്റെ മറുപടിയാണ് സൈബര്‍ ഗുണ്ടകള്‍ മാധ്യമപ്രവര്‍ത്തകരേ ആക്രമിക്കാനുള്ള  ലൈസന്‍സ്. അത്  സംവാദം മാത്രമായി കാണാന്‍ കഴിയില്ല. വനിതാമാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കുള്ള സൈബര്‍ ആക്രമം തെറിയഭിഷേകം ഇവയൊക്കെ എങ്ങിനെ   സംവാദമാകും

വനിതാ മാധ്യമ പ്രവര്‍ത്തകരെ മ്‌ളേഛമായി സൈബര് ഗുണ്ടകള്‍ ആക്രിച്ചതിനെപ്പററി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് സംശയം ആരോഗ്യപരമായ സംവാദമല്ലേ അതെന്ന്. ഇങ്ങനെ സംശയിക്കുന്ന മുഖ്യമന്ത്രി  ഈ ഹീന പ്രവൃത്തിയെ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.   കേരള രാഷ്ട്രീയത്തില്‍ ക്രിമനല്‍ വല്‍ക്കരണം ആരംഭിച്ചത് പിണറായി വിജയനാണ്. എതിരാളികളെ വകവരുത്തി  പാരമ്പര്യമുള്ള പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ കുതിരകയറുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ സൈബര്‍ സഖാക്കള്‍ ചിത്രവധം നടത്തുകയാണ്.

10.  അമേരിക്കയില്‍ ട്രംപും, ന്യുഡല്‍ഹിയില്‍ മോദിയും ചെയ്യുന്ന  കാര്യം തിരുവനന്തപുരത്തിരുന്ന് പിണറായി വിജയന്‍ ചെയ്യുകയാണ്.

11 . സി പിഎം മാത്രം വിചാരിച്ചാല്‍ മതി കേരളത്തില്‍ സോഷ്യല്‍ മീഡിയയിലെ തേജോവധങ്ങള്‍ അവസാനിപ്പിക്കാന്‍. സംഘടതിമായി എതിരാളികളെ ആക്രമിക്കുന്നത് അവരാണ്.   മാധ്യമങ്ങള്‍ ഉപജാപം നടത്തിയെന്നാണ്  പറയുന്നത്. ആരാണ് ഉപജാപം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

12.  പ്രതിപക്ഷ നേതാവെന്ന നിലയില്‍ എന്നെ മുഖ്യമന്ത്രി അപഹസിക്കുന്നതിലും,  വിമര്‍ശിക്കുന്നതിലും എനിക്ക് പരാതിയില്ല. പക്ഷേ ഞാന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പരിഹാസം ചൊരിഞ്ഞ്  രക്ഷെപ്പെടാന്‍  അദ്ദേഹം ശ്രമിക്കുന്നത് ശരിയല്ല.

13. എന്നെച്ചാരി  അവിടുത്തെ പ്രശ്‌നങ്ങള്‍  ഉന്നയിക്കണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്,  എപ്പോഴാണ് ഞാന്‍ മുഖ്യമന്ത്രിയെ ചാരിയത്, ഞാന്‍ മറുപടി നല്‍കിയത് കോടിയേരിക്കായിരുന്നു. ബി ജെ പിക്കാരന്റെ കേസ് പിന്‍വലിച്ചതിനെക്കുറിച്ച് കോടിയേരി  എനിക്കെിരെ ആരോപണമുന്നയിപ്പോഴാണ്  ഞാന്‍ മറുപടി നല്‍കിയത്. പിണറായി ചിത്രത്തിലേ വന്നില്ല പക്ഷേ അദ്ദേഹം അത് സ്വയം ഏറ്റെടുക്കുകയായിരുന്നു.  കോടിയേരിയുടെ വിഡ്ഡിത്തരത്തിന് മറുപടി പറയുമ്പോള്‍ അത് മുഖ്യമന്ത്രിയെ ചാരുന്നതെങ്ങിനെ. ആ കുത്തിത്തിരിപ്പ് കയ്യിലിരിക്കട്ടെ.

14 കൃത്യമായ ചോദ്യങ്ങളാണ് ഞാന്‍ ഉന്നയിച്ചത്. അതിന് മറുപടി പറയാതെ മറ്റെന്തൊക്കെയോ പറഞ്ഞ്   പരിഹാസ്യനാകാണ് മുഖ്യമന്ത്രി  ശ്രമിക്കുന്നത്.

15 പാവങ്ങള്‍ക്ക് വീടുവച്ചുകൊടുക്കാനുള്ള ലൈഫ് പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പരിചയക്കാരിയായ  സ്വര്‍ണ്ണക്കടത്തുകാരി ഒരു കോടി തട്ടിതയെങ്ങിനെ എന്നാണ് പത്ര  സമ്മളനത്തില്‍ ഞാന്‍ ചോദിച്ചത് , അതിന്  മുഖ്യമന്ത്രിയുടെ മറുപടി നിയമസഭയില്‍ ഞാന്‍ മിറ്റിഗേഷനെപ്പറ്റി  പ്രസംഗിച്ചില്ലേ എന്നാണ്,

16 മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കാരിക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന്  കോടതിയില്‍ എന്‍ഐ എ പറഞ്ഞതിനെപ്പറ്റിയായിരുന്നു എന്റെ മറ്റൊരു ചോദ്യം അതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് ഞാന്‍ എസ് എസ് എല്‍ സി പ്‌ളസ്റ്റൂ പരീക്ഷകള്‍ നടത്തേണ്ടന്നാണ് . ഞാന്‍ അങ്ങിനെ പറഞ്ഞേട്ടേയില്ല. എന്തിനാണ് മുഖ്യമന്ത്രി നിങ്ങള്‍ ഇങ്ങനെ  ജനത്തെ ചിരിപ്പിക്കുന്നത്്.

17എസ് എസ് എല്‍ സി പ്‌ളസ്റ്റു പരീക്ഷകള്‍ മാത്രമല്ല എന്‍ട്രന്‍സ് പരീ്ക്ഷയും നിങ്ങള്‍ നടത്തി അതിന്റെ ഫലമെന്തായിരുന്നു. എന്‍ട്രന്‍സ് എഴുതിയ കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചില്ലേ. അന്ന് രക്ഷിതാക്കളുടെ ഭയാശങ്കയാണ്  ഞാന്‍ പ്രകടിപ്പിച്ചത്. അതല്ലല്ലോ ഇവിടുത്തെ വിഷയം. സ്വര്‍ണ്ണ്ക്കടത്ത് കാരിക്ക് മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്നും  ജാമ്യം നല്‍കിയാല്‍  കേസ് അട്ടമറിക്കപ്പെടുമെന്നുമാണല്ലോ എ്ന്‍ ഐ എ കോടതിയില്‍ പറഞ്ഞത്.  അതിന് മറുപടി നല്‍കാത്തത് എന്താ.

18 ലൈഫ് പദ്ധതിയില്‍  സ്വപ്‌ന ഒരു കോടി രൂപ കമ്മീഷന്‍ പറ്റിയ ഇടപാടിന്റെ കരാര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആദ്യം സ്വപ്‌നക്കും ശിവശങ്കരനും പിന്നാലെ മുഖ്യമന്ത്രിയും ഗള്‍ഫിലേക്ക്  പോയതിനെക്കുറിച്ചാണ് എന്റെ മറ്റൊരു ചോദ്യം. അതിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്  ബാറുകള്‍ അടയ്കുകയും  തുറക്കുകയും ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു എന്നാണ്. എന്താണ് ഇതിനെയൊക്കെ പറ്റി പറയേണ്ടത്്.

19 ബാറുകള്‍ തുറക്കണമെന്ന് ഞാനൊരിക്കലും ആവശ്യപ്പെട്ടിട്ടില്ല.  ബാറുകള്‍ തുറക്കുന്ന ചിലവില്‍ നടത്തിയ ബെവ്ക്യു ആപ്പ് തട്ടിപ്പിനെക്കുറിച്ചാണ് പറഞ്ഞത്.

20 എല്ലാം  പറഞ്ഞ്  സമയം കളയുന്നില്ല. സ്പ്രിംഗ്‌ളര്‍ മുതല്‍   പമ്പാ മണല്‍, ബെവ്ക്യു ആപ്പ്, ലൂയി ബര്‍ഗര്‍,   സ്വര്‍ണ്ണക്കള്ളടത്ത്,  ലൈഫ് തട്ടിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ മറുപടി പറയാന്‍ കഴിയാത്ത മുഖ്യമന്ത്രി ഇതുപോലെ അര്‍ത്ഥരഹിതമായ മറ്റെന്തെക്കെയൊ  പറഞ്ഞ് രക്ഷപ്പെടാന്‍  ശ്രമിക്കുന്നത് പരിതാപകരമാണ്.

21. സ്വപ്‌നാ സുരേഷ് കമ്മീഷന്‍ വാങ്ങിയ ലൈഫ് പദ്ധതിയിലെ റെഡ് ക്രെസന്റ്ിന്റെ ഇടപാടുമായി സര്‍ക്കാരിന് ഒരു  ബന്ധവുമില്ലന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ സര്‍ക്കാരിന് പിന്നെ എന്തിലാണ് ബന്ധം?  സ്വപ്നക്ക് സര്‍ക്കാര്‍ സ്ഥാപനമായ സ്‌പേസ്  പാര്‍ക്കില്‍ ഉന്നത ജോലി കൊടുക്കാത്ത കാര്യം പുറത്ത് വന്നപ്പോഴും മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാരിന് അതുമായി  ബന്ധമില്ലന്നാണ് . ആരോ നിയമിച്ചു സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നു എന്ന് മാത്രം. ഇപ്പോള്‍ പാവങ്ങളുടെ ലൈഫ് പദ്ധതിയില്‍ ഒരു  കോടി  തട്ടിയപ്പോളും മുഖ്യമന്ത്രി പറയുന്നത് അതിന് തങ്ങളുമായി ബന്ധമില്ലന്നാണ്.

22 ഗള്‍ഫില്‍  വച്ച് മുഖ്യമന്ത്രി ഈ പദ്ധതിയെപ്പറ്റി ചര്‍ച്ച  നടത്തിയപ്പോള്‍ സര്‍ക്കാരിന് മാത്രമായി എന്തെങ്കിലുമുണ്ടായിരുന്നു സര്‍ക്കാര്‍ ഇവരുമായി  കരാര്‍ ഒപ്പിട്ടപ്പോള്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ? ആ കരാര് ഒപ്പിടുമ്പോള്‍  സ്വപ്‌നയും കൂടെയുണ്ടായിരുന്നോ?  ഈ പദ്ധതിയുടെ  കരാര്‍ നിബന്ധന സര്‍ക്കാര്‍  പുറത്ത് വിടാമോ?

എത്രരൂപക്കാണ്  ആദ്യം പദ്ധതി   തെയ്യാറാക്കിയത് എന്നിട്ട് എത്ര രൂപക്ക്  ക്രെസന്റിന് നല്‍കി ശരിക്കും  പാവങ്ങളുടെ പേര് പറഞ്ഞ് കൊണ്ടുള്ള കൊള്ളക്ക് കളമൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്?  വ്യ്ക്തമായ ഗുഡാലോചന ഇതിന് പിന്നിലുണ്ടെന്ന് ഒറ്റ നോട്ടത്തിലറിയാം.   ഇത് മാത്രമല്ല  സ്പ്രിംഗ്‌ളറും,  ബെവ്‌കോ ആപ്പും, ബ്രൂവറി ഡിസ്റ്റലറി അഴിമതിയും,   കണ്‍സള്‍ട്ടന്‍സി- അനധികൃത നിയമനങ്ങളും അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിലെ കഴിഞ്ഞ നാലര വര്‍ഷത്തെ  ക്രമക്കേടുകളെക്കുറിച്ച് വിശദമായ സി ബി ഐ അന്വേഷണമാണ് ഉണ്ടാകേണ്ടത്.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിന്റെ കോപ്പികള്‍   ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്  നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരും റെഡ് ക്രെസെന്റും യൂണിട്ടാക്കും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ള വിവിധ കരാറുകള്‍ അടക്കമുള്ള മുഴുവന്‍ രേഖകളും പുറത്ത് വിടണമെന്നും അതിന്റെ ഒരു കോപ്പി പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തനിക്ക് ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നല്‍കി.

കോവിഡ് പ്രതിരോധത്തില്‍ പാളിച്ചകള്‍ ഉണ്ടെന്നതില്‍ ഉറച്ച് നില്‍ക്കുന്നു.

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് സംഭവിച്ച പാളിച്ചകളെ പറ്റി ഞാന്‍ കഴിഞ്ഞ പത്ര സമ്മേളനങ്ങളില്‍ വിശദമായി പറഞ്ഞിരുന്നു. സംഭവിച്ച പാളിച്ചകള്‍ ചൂണ്ടി കാണിക്കുന്നത് അത് പരിഹരിക്കാന്‍ വേണ്ടി ആണ്. എന്നാല്‍ മുഖ്യമന്ത്രി ഇത് ഒരു മത്സരം ആയിട്ടാണ് എടുത്തിരിക്കുന്നത്.

ആദ്യം ഇത് ഒരു 100 മീറ്റര്‍ ഓട്ടം ആണെന്നാണ് മുഖ്യമന്ത്രി കരുതിയത്. 100 മീറ്റര്‍ കഴിഞ്ഞപ്പോള്‍, ഞാന്‍ ജയിച്ചേ, ഞാന്‍ ജയിച്ചേ എന്ന് പുരപ്പുറത്ത് കയറി പറഞ്ഞ് മുഖ്യമന്ത്രിയും, പീ ആര്‍ ടീമും ആഘോഷിച്ചു.പിന്നീടാണ് ഇത് ഒരു മാരത്തോണ്‍ ഓട്ടമാണെന്നും, ഓടാന്‍ 42 കിലോമീറ്റര്‍ ബാക്കി കിടപ്പുണ്ടെന്നും മനസ്സിലായത്.

നമ്മുടെ ലക്ഷ്യം, രണ്ടാണ്.

1. കേസുകളുടെ എണ്ണം കുറയ്ക്കണം

2. മരണ നിരക്ക് കുറയ്ക്കണം

ഇത് കുറുക്ക് വഴികളിലൂടെ നേടണ്ട ഒന്നല്ല. മറിച്ച് ശാസ്ത്രീയമായ ഇടപെടലുകളിലൂടെ നേടണ്ടതാണ്.

കേസുകള്‍ കുറയ്ക്കാന്‍, ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുക എന്ന കുറുക്ക് വഴിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ 3000ല്‍ അധികം ടെസ്റ്റ് ചെയ്തപ്പോള്‍, കേരളം 1000 ല്‍ താഴെ ആണ് ചെയ്തത്. ഇപ്പോള്‍ ബീഹാര്‍ പോലുള്ള സംസ്ഥാനാങ്ങള്‍ പ്രതിദിനം 75000 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ നമ്മള്‍ 25000 ടെസ്റ്റ് ആണ് ചെയ്യുന്നത്. ഇത് കാരണം നിശബ്ദമായ രോഗ വ്യാപനം നടന്നു, ഇപ്പോഴും നടന്ന് കോണ്ടിരിക്കുന്നു.

ടെസ്റ്റുകള്‍ കുറച്ച് ചെയ്യുന്നതിനു വളരെ  വിചിത്രമായ വാദഗതികള്‍ ആണ് ഇന്നലെ മുഖ്യമന്ത്രി ഉന്നയിച്ചത്. സത്യത്തില്‍ കേട്ടാല്‍ ചിരി വരും. ഒന്നാമതായി അദ്ദേഹം പറഞ്ഞത്, എല്ലാവരേയും ടെസ്റ്റ് ചെയ്യാന്‍ പറ്റുമോ, രോഗം ഉള്ളവരെയല്ലെ ടെസ്റ്റ് ചെയ്യണ്ടത് എന്ന്? എന്ത് അബദ്ധം ആണിത്? ടെസ്റ്റ് ചെയ്യുമ്പോള്‍ അല്ലേ രോഗം ഉണ്ടൊ ഇല്ലയോ എന്ന് അറിയുന്നത്?

അതിനു മുന്‍പ് രോഗം ഉള്ളവരേയും ഇല്ലാത്തവരേയും തരം തിരിക്കാന്‍ നമുക്ക് ദിവ്യ ദൃഷ്ടി ഒന്നും ഇല്ലല്ലോ? അപ്പോള്‍  പരമാവധി ടെസ്റ്റ് ചെയ്യുക എന്നത് മാത്രം ആണ് പോംവഴി

പ്രത്യേകിച്ചും സമൂഹ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍, Random Test ആണ് ചെയ്യണ്ടത്. അത് എത്ര കൂടുതല്‍ ചെയ്യുന്നോ, അത്രത്തോളം രോഗ വ്യാപനത്തിന്റെ തോത് മനസ്സിലാകും. അതാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്ന ശാസ്ത്രീയമായ മാര്‍ഗ്ഗം.

രണ്ടാമത് അദ്ദേഹം പറഞ്ഞത്, കൂടുതല്‍ ടെസ്റ്റ് ചെയ്താല്‍ കിറ്റ് തീര്‍ന്ന് പോകും എന്നാണ്. ആരെയാണ് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നത്? ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പോലും കിറ്റിനു ഒരു ക്ഷാമവുമില്ല. അപ്പോള്‍ കേരളത്തിനു മാത്രം എന്താണ് ഒരു ക്ഷാമം. സത്യത്തില്‍ കിറ്റ് കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. (ജലീലിനോട് പറഞ്ഞാല്‍ പോരെ എത്ര കിറ്റ് വേണമെങ്കിലും അറേഞ്ച് ചെയ്യില്ലേ?)

യഥാര്‍ത്ഥത്തില്‍ ഈ ഗവണ്‍മന്റ് ഇത് ഒരു മത്സരം ആയി എടുക്കുകയും, അതില്‍ വിജയിച്ചു എന്ന് കാണിക്കാന്‍, ടെസ്റ്റ് കുറച്ച് രോഗികളുടെ എണ്ണം കുറച്ച് കാണിക്കുകയും ചെയ്യുന്നു. ഇതാണ് സത്യം.

അത് കൊണ്ടാണ് ഞാന്‍ ആദ്യമെ ഇത് ഒരു മത്സരം ആക്കി എടുക്കരുത് എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ദയവ് ചെയ്ത് കേരള ജനതയുടെ ഭാവി ഓര്‍ത്തെങ്കിലും പ്രതിദിന പരിശോധന 75000 ആയെങ്കിലും ഉയര്‍ത്തണം.

ഇന്നലെ മുഖ്യമന്ത്രി Test Positivity  rate  യെ കുറിച്ച് പറഞ്ഞു. എന്താണ് Test Positivity rate

Total number of Positive Cases divided by Total number of Tests into 100.

അപ്പോള്‍ ടെസ്റ്റുകള്‍ കൂടുന്നതിന് അനുസരിച്ച് TPR കുറയും.

ആദ്യ കാലങ്ങളില്‍ നമ്മൂടെ Test Positivity  rate  2 ആയിരുന്നു. അത് പിന്നീട് 4 ആയി ഉയര്‍ന്നു. ഇന്നലത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ അത് 6 ആയിരിക്കുകയാണ്. Ideally, TPR രണ്ടില്‍ താഴെ ആയിരിക്കണം. TPR അതില്‍ കൂടുതല്‍ ഉള്ളപ്പോള്‍, adequate testing ഇല്ല എന്നാണ് അര്‍ത്ഥം.

ഇത് രണ്ടില്‍ താഴെ എത്തിക്കണം. അതിനനുസൃതമായി ടെസ്റ്റിംഗ് വര്‍ദ്ധിപ്പിക്കണം. പ്രതിദിനം 75000 ടെസ്റ്റുകള്‍ എങ്കിലും ചെയ്യണം എന്ന് ആവശ്യപ്പെടുന്നത് അത് കൊണ്ടാണ്.

മരണ നിരക്ക് കുറയ്ക്കുക എന്നതാണ് അടുത്ത ലക്ഷ്യം. അതിനും കുറുക്ക് വഴി ആണ് സര്‍ക്കാര്‍ അവലംബിക്കുന്നത്. ഈ കഴിഞ്ഞ ആഗസ്റ്റ് 7 നു റ്റൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു വാര്‍ത്തയുണ്ട്. കേരളത്തില്‍ 150 ല്‍ അധികം കോവിഡ് മരണം സംഭവിച്ചു, എന്നാല്‍ 100ല്‍ താഴെ മാത്രമെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്ന്. മരിച്ച വ്യക്തികളുടെ പേര് വിവരം ഉള്‍പ്പെടെ ആണ് ആ റിപ്പോര്‍ട്ട്.

കോവിഡ് സ്ത്ഥിരീകരിച്ച വ്യക്തി മരിച്ചതിനു ശേഷവും, സാമ്പിള്‍ എടുത്ത്  NAV യില്‍ അയക്കുകയാണ് സര്‍ക്കാര്‍. വീണ്ടും ടെസ്റ്റ് ചെയ്യാന്‍.

എന്ത് അസംബന്ധം ആണിത്? മരണ നിരക്ക് കുറച്ച് കാണിക്കുക, കപ്പ് അടിക്കുക എന്ന  പി ആര്‍ ലക്ഷ്യം മാത്രമേ സര്‍ക്കാരിനുള്ളൂ.

സത്യത്തില്‍ ഈ സര്‍ക്കാരിനെ പി ആര്‍ മഹാമാരി ബാധിച്ചിരിക്കുകയാണ്. This government has been infected by a  PR pandemic. അതിനു വേണ്ടി എന്ത് വൃത്തികേടും കാണിക്കും എന്ന അവസ്ഥ വന്നിരിക്കുകയാണ്.

കോവിഡ് മരണം മറച്ച് വെയ്ക്കുന്നത് വഴി, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഉള്ള ശവ സംസ്‌കാരങ്ങള്‍ നടക്കും. അത് രോഗ വ്യാപനത്തിനു വഴി വെക്കും എന്ന് അറിയാത്ത സര്‍ക്കാര്‍ അല്ലിത്. പക്ഷെ സര്‍ക്കാരിന്റെ മുന്‍ഗണന, മരണ നിരക്ക് കുറച്ച് കാണിച്ച്, ഞങ്ങള്‍ മിടുക്കന്മാര്‍ ആണെന്ന് വരുത്തി തീര്‍ക്കുക എന്നത് തന്നെയാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അറിയാവുന്ന കാര്യമാണിത്. ഇത് വിളിച്ച് പറയുക എന്നത്, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണ്. അത് ഞാന്‍ നിറവേറ്റുക തന്നെ ചെയ്യും.

എനിക്ക് ഈ ഗവണ്മെന്റിനോട് ഒന്നെ പറയാനുള്ളൂ. കേരളത്തില്‍ രോഗ വ്യാപന നിരക്ക് കുറയണം. മരണ നിരക്ക് നന്നേ കുറയണം. ഓരോ ജീവനും പ്രധാനമാണ്. അത് കൊണ്ട് മരണം ഇല്ലാത്ത അവസ്ഥയിലേക്ക് നമുക്ക് എത്താന്‍ സാധിക്കണം. ഇത് കള്ള കണക്ക് കൊണ്ട് നേടണ്ട ഒന്നല്ല. മറിച്ച് ശാസ്ത്രീയമായ ഇടപെടലുകളിലൂടെ നേടി എടുക്കണ്ട ഒന്നാണ്.

പിന്നെ മുഖ്യമന്ത്രി പറഞ്ഞത്, Recovery Rateന്റെ കാര്യം. അദ്ദേഹം അവകാശപ്പെട്ടത് കേരളത്തിന്റെ discharge policy വ്യത്യസ്ഥമാണെന്ന് ആണ്. ഒട്ടും തന്നെയല്ല. തുടക്കത്തില്‍ കേസുകളുടെ എണ്ണം വളരെ കുറവായിരുന്നപ്പോള്‍, മൂന്ന് ടെസ്റ്റുകള്‍ നെഗറ്റീവ് ആയാല്‍ മാത്രമെ നമ്മള്‍ ഒരാളെ discharge ചെയ്യുകയുള്ളായിരുന്നൂ. ഇപ്പോള്‍ അങ്ങനെ അല്ല. മറ്റ് എല്ലാ സംസ്ഥാനങ്ങളെ പോലെ, ഒരു ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തന്നെ നമ്മള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് തന്നെ ഇറങ്ങിയിട്ടുണ്ട്. അത് എന്റെ കയ്യില്‍ ഉണ്ട്. ഇതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ?

ഈ ഉത്തരവ് അനുസരിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗികളുടെ discharge summary യും എന്റെ കയ്യില്‍ ഉണ്ട്. അത് നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം. ഈ ഉത്തരവ് തെറ്റാണന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ ഈ ഉത്തരവിനു വിരുദ്ധമായാണ് മുഖ്യമന്ത്രി പറയുന്നത്.

കേസുകളുടെ എണ്ണം കൂടുമ്പോള്‍ single testing മാത്രമെ പ്രായോഗികമാകൂ. അതാണ് എല്ലാ സംസ്ഥാനങ്ങളും ചെയ്യുന്നത്. നമ്മളും അത് ചെയ്യുന്നു.

അത്‌കൊണ്ട് കേരളത്തിന്റെ Recovery Rate കുറയുന്നത്, Discharge Policy യിലെ പ്രത്യേകത കൊണ്ടല്ല, രോഗ വ്യാപനം കൂടുന്നത് കൊണ്ടാണ് .

അപ്പാള്‍ ഒന്നുകില്‍ മുഖ്യമന്ത്രി മനപ്പൂര്‍വ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ നടക്കുന്നത് ഒന്നും അദ്ദേഹം അറിയുന്നില്ല എന്നതാണ് കാര്യം

മിറ്റിഗേഷന്‍  രീതിയെപ്പറ്റി പരസ്യ സംവാദത്തിന്്  മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.

മുഖ്യമന്ത്രി മനസ്സിലാക്കണ്ട ഒരു കാര്യം, കോവിഡ് 19 ഒരു പുതിയ രോഗം ആണ്. അതിനു മരുന്ന് പോലും കണ്ട് പിടിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അത് അത്ഭുതകരമായി പിടിച്ച് നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. . കേരളത്തിനു ഈ പോരട്ടത്തില്‍ എന്തെങ്കിലും advantage ഉണ്ടെങ്കില്‍, അത് നമ്മുടെ Health Infrastructure ആണ്. Experienced Manpower ആണ്. അതില്‍ ഇടത് മുന്നണിക്കും പിണറായി വിജയനും Exclusive ആയി ഒന്നും അവകാശപ്പെടാനില്ല. മാറി മാറി വന്ന എല്ലാ മുന്നണികളും അതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടന തന്നെ, ഈ തരത്തില്‍ ഉള്ള രോഗങ്ങള്‍ വരുമ്പോള്‍, രണ്ട് രീതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. Containment Method and Mitigation Method. Containment Method എന്ന് പറയുന്നത് lockdown ഉള്‍പ്പെടെ ഉള്ള restricting methods ആണ്.

അത് ആവശ്യമില്ല എന്ന് ആര് പറഞ്ഞു? ലോക്ക്ഡൗണ്‍ വേണം എന്ന് ആദ്യം ആവശ്യപ്പെട്ട ഒരാളാണ് ഞാന്‍. പക്ഷെ അന്ന് തന്നെ ഞാന്‍ പറഞ്ഞിരുന്നു, നിപ്പ പോലെയുള്ള ഒരു അസുഖം അല്ലിത്. ഇത് eradicate ചെയ്യാന്‍ സാധിക്കില്ല.

അത് കൊണ്ട് തന്നെ Containment method കൊണ്ട് മാത്രം ഇതിനെ അതിജീവിക്കാന്‍ പറ്റില്ല. അതിനോടൊപ്പം Mitigation Method ഉം നമ്മള്‍ നടപ്പാക്കണം എന്ന്.

ഇപ്പോള്‍ ക്യാബിനറ്റ് തന്നെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രായോഗികമല്ല എന്ന് സമ്മതിച്ചില്ലേ? സാമൂഹ്യ അകലവും, മാസ്‌കും ധരിച്ച് നമ്മള്‍ എല്ലാം ഇപ്പോള്‍ പ്രവര്‍ത്തി പഥത്തില്‍ എത്തിയില്ലേ? ഇതാണ് Mitigation Method.

സത്യത്തില്‍ വേണ്ട രീതിയില്‍ Mitigation Strategies നടപ്പാക്കാതിരുന്നതാണ്

ഇന്ന് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വന്ന പാളിച്ചകളുടെ പ്രധാന കാരണം. ഇത് ആഗസ്റ്റ് ഒന്നിലെ ഹിന്ദു പത്രമാണ്. എന്ത് കൊണ്ട് കേരളത്തിന്റെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടു എന്നതാണ് ഇതിന്റെ ഫോക്കസ്. ഇതില്‍ പറയുന്ന ഒരു പ്രധാന കാര്യം, കേരളം Mitigation Method വേണ്ട രീതിയില്‍  ഉപയോഗിച്ചില്ല എന്നതാണ്.

പക്ഷെ മുഖ്യമന്ത്രി ജനങ്ങളെ മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നുണ്ടെങ്കില്‍ അത് തിരുത്തണ്ട ഉത്തരവാദിത്വം എനിക്ക് ഉണ്ട്. അതുകൊണ്ട് തന്നെ Mitigation Method നെ പറ്റി ഒരു പരസ്യ സംവാദത്തിനു ഞാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ചാനലുകള്‍ അത് ലൈവ് ആയി സമ്പ്രേക്ഷണം ചെയ്യട്ടെ. ജനങ്ങള്‍ ലൈവ് ആയി കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കട്ടെ.

കോവിഡ് പ്രതിരോധം പൂര്‍ണ്ണമായും പൊലീസിനെ  പൂര്‍ണ്ണമായും ഏല്‍പ്പിക്കുന്നതിനോട് യോജിപ്പില്ല.

കോവിഡ് നിയന്ത്രണം പൂര്‍ണ്ണമായും പൊലീസിനെ ഏല്‍പ്പിക്കുന്നതില്‍  പ്രതിപക്ഷത്തിന്് യോജിപ്പില്ല. ആരോഗ്യവകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യണം. അതു പൊലീസിന് നല്‍കുമെന്ന് മുഖ്യമന്ത്രി പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹം ഇപ്പോള്‍ പറയുന്നത് ഞങ്ങള്‍ അത് അംഗീകരിച്ചു എന്നാണ് ഇക്കാര്യം ഞാന്‍ അടിവരയിട്ട് പറയുന്നു. പോലീസിന് പൊലീസിന്റേതായ ജോലി ഉണ്ട്. ഇപ്പോള്‍തന്നെ പൊലീസിനെക്കുറിച്ച് നിരവധി പരാതികളാണ് പുറത്തുവരുന്നത്. പൂര്‍ണ്ണമായും ഏല്‍പ്പിച്ചാലുള്ള അവസ്ഥ എന്താകുമെന്ന് അറിയാമല്ലോ. കോവിഡ് രോഗികളുടെ ഫോണ്‍ പൊലീസ് പരിശോധിക്കുമ്പോള്‍  അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന രീതിയില്‍ ആകരുത്. ഇക്കാര്യം ഉറപ്പുവരുത്തിവേണം പരിശോധന എന്നും അദ്ദേഹം പറഞ്ഞു.

പി എസ് സി ഒ  എം ആര്‍ ഷീറ്റിന്റെ  വിശ്വാസ്യത നഷ്ടപ്പെടുത്തി.

കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനുവേണ്ടി ഇരുപത് ലക്ഷത്തോളം ഒ.എം.ആര്‍. ഷീറ്റുകള്‍ അച്ചടിക്കാന്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസ്സിനെ ഏല്‍പ്പിച്ചിരുന്നു. കെ.എ.എസ്. പരീക്ഷയില്‍ പേപ്പര്‍ വാല്യുവേഷന്‍ സംബന്ധിച്ചുണ്ടായ പ്രശ്നത്തെത്തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഈ മാസം ഒ.എം.ആര്‍.ഷീറ്റ് കൈമാറേണ്ടിയിരുന്ന സാഹചര്യത്തില്‍ ബാര്‍ക്കോഡിംഗ് രേഖപ്പെടുത്തുന്നതടക്കം ഒ.എം.ആര്‍. ഷീറ്റില്‍ ഉള്‍പ്പെടുത്തേണ്ട രഹസ്യസ്വഭാവമുള്ള വിവരങ്ങളും ഫയലുകളും കമ്പ്യൂട്ടറില്‍നിന്നും തിരിച്ചെടുക്കാനാകാത്ത വിധം നശിച്ചുപോയെന്ന പേരില്‍ ബൈന്റര്‍ തസ്തികയിലുള്ള ഒരു ജീവനക്കാരനെ സസ്പെന്റ് ചെയ്തിരിക്കുകയാണ്.

പി.എസ്.എസിയുടെ രഹസ്യസ്വഭാവം പാടേ നഷ്ടപ്പെട്ടുകഴിഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സിയില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.

ഒ.എം.ആര്‍. ഷീറ്റിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ട സംഭവത്തില്‍ വെറുമൊരു ജീവനക്കാരന്റെ സസ്പെന്‍ഷനില്‍ ഒതുക്കുവാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് ഉത്തരവാദികളായവരെ ക്രിമനല്‍ കേസ് എടുത്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. പ്രിന്റിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ തല്‍സ്ഥാനത്തിന് നിന്നും മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് പി.എസ്.സി.യുടെയും സര്‍ക്കാര്‍ പ്രസ്സിന്റെയും വിശ്വാസ്യത വീണ്ടെടുക്കണം. മുഖ്യമന്ത്രിയുടെ വകുപ്പാണ് പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി. ഇക്കാര്യത്തില്‍ ഗുരുതരമായ  വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്്.  ഒരു ബൈന്‍ഡറെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് പ്രശ്‌നം അവസാനിക്കില്ല. ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം.

ട്രഷറി തട്ടിപ്പിന്റെ ഒന്നാം പ്രതി ധനവകുപ്പ് മന്ത്രിതന്നെ

ട്രഷറി തട്ടിപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റി. ഇക്കാര്യത്തില്‍ ഒന്നാം പ്രതി ധനവകുപ്പ് മന്ത്രി തന്നെയാണ്. സ്വന്തംവകുപ്പില്‍ നടന്ന ഗുരുതരമായ ഈ തട്ടിപ്പില്‍നിന്ന് അദ്ദേഹത്തിന് തലയൂരാന്‍ കഴിയില്ല.

ഇത് ഒരു സ്ഥലത്തല്ല നിരവധി ട്രഷറികളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടന്നുവെന്നാണ് വാര്‍ത്തകള്‍പുറത്തുവരുന്നത്. കുറ്റമറ്റ നിലയില്‍ ട്രഷറിയെ നിയന്ത്രിക്കേണ്ടത് ധനകര്യമന്ത്രിയാണ്.

അദ്ദേഹത്തിന് ഒരു ഉത്തരവാദിത്ത്വവും ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും. അതുകൊണ്ടാണ് ഞാന്‍ ഇതു സംബന്ധിച്ച് മന്ത്രിയെക്കൂടി ഉള്‍പ്പെടുത്തി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

 

remesh chennithala cm pinarayi
Advertisment