Advertisment

സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം;സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്നത് ഇതിനായാണെന്ന് പ്രതിപക്ഷ നേതാവ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ്‌ സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്നത് ഇതിനായാണെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

സെക്രട്ടേറിയറ്റില്‍ വന്‍ തോതില്‍ അനധികൃത നിയമനം നടക്കുന്നുവെന്നും ഇതിനു പിന്നിലും ചീഫ് സെക്രട്ടറിയാണെന്നും ചെന്നിത്തല ആരോപിച്ചു. കിന്‍ഫ്ര വഴി മിന്‍റ് എന്ന സ്ഥാപനത്തിനാണ് കരാര്‍ ജീവനക്കാരനെ നിയമിക്കാനുള്ള ചുമതല.

കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ചീഫ് സെക്രട്ടറിയാണെന്നും ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

remesh chennithala
Advertisment