Advertisment

വകുപ്പ് മന്ത്രി അറിയാതെ വിജിലന്‍സ് റെയ്ഡ് നടത്തില്ല. വിജിലന്‍സ് ഡയറക്ടര്‍ അറിയാതെയും റെയ്ഡ് നടക്കില്ല; വിജിലന്‍സ് കൂട്ടിലടച്ച തത്തയായി മാറി; തോമസ് ഐസക്കിന്റേത് മുഖ്യമന്ത്രിക്കെതിരായ നീക്കം, വിജിലന്‍സ് സിപിഎമ്മിന്റെ പോഷകസംഘടനയായി പ്രവര്‍ത്തിക്കണോയെന്ന് രമേശ് ചെന്നിത്തല

New Update

പാലക്കാട് : വിജിലന്‍സ് കൂട്ടിലടച്ച തത്തയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ വിജിലന്‍സിനെ ഭീഷണിപ്പെടുത്തുകയാണ്. കെഎസ്എഫ്ഇയില്‍ അഴിമതി കണ്ടെത്തിയ വിജിലന്‍സിനെ കുറ്റപ്പെടുത്തുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment

publive-image

സര്‍ക്കാരിന് ഇഷ്ടമുള്ളത് മാത്രം അന്വേഷിച്ചാല്‍ മതിയെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. വകുപ്പ് മന്ത്രി അറിയാതെ വിജിലന്‍സ് റെയ്ഡ് നടത്തില്ല. വിജിലന്‍സ് ഡയറക്ടര്‍ അറിയാതെയും റെയ്ഡ് നടക്കില്ല. മുഖ്യമന്ത്രിയുടെ അറിവോടു കൂടി തന്നെയാണ് കെഎസ്എഫ്ഇയില്‍ റെയ്ഡ് നടന്നത്.

സിപിഎമ്മിനകത്തെ ശീതസമരത്തിന്റെ ഭാഗമായാണ് റെയ്ഡ്. മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനകത്ത് നീക്കം തുടങ്ങി. തോമസ് ഐസക്ക് നടത്തുന്നത് മുഖ്യമന്ത്രിക്കെതിരായ നീക്കമാണ്. കെഎസ്എഫ്ഇയെ വെള്ളാനയാക്കി മാറ്റി. കെഎസ്എഫ്ഇയില്‍ അഴിമതി കണ്ടെത്താനുള്ള നീക്കമാണ് തടഞ്ഞത്.

റെയ്ഡ് നിര്‍ത്തിവെക്കാന്‍ ഇടപെട്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അഴിമതി അന്വഷിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അതേസമയം സര്‍ക്കാരിനെതിരെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.

ഒരു മന്ത്രി തന്നെ റെയ്ഡിനെതിരെ ഭീഷണി മുഴക്കുന്നത് നിയമ വിരുദ്ധമാണ്. വിജിലന്‍സ് സിപിഎമ്മിന്റെ പോഷകസംഘടനയായി പ്രവര്‍ത്തിക്കണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

remesh chennithala
Advertisment