മേരിലാന്റ് പബ്ലിക് സ്‌കൂള്‍ പ്രവേശനോത്സവം

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, June 13, 2018

കലൂര്‍ : പ്രിന്‍സിപ്പാള്‍ തോമസ് ജെ കാപ്പന്റെ നേതൃത്വത്തില്‍ മേരിലാന്റ് പബ്ലിക് സ്‌കൂള്‍ പ്രവേശനോത്സവത്തിനായി ഒരുങ്ങുന്നു. തൊടുപുഴ – അടിമാലി റൂട്ടില്‍ കലൂരില്‍ 13/06/2018 ന് രാവിലെ 10 മണിക്ക് ഒട്ടേറെ പുതുമകള്‍ നിറഞ്ഞ വിദ്യാലയ അന്തരീക്ഷത്തില്‍ 800 ഓളം വിദ്യാര്‍ത്ഥികളുമായി തികച്ചും വ്യത്യസ്തമായ വഴികളിലൂടെ ജൈത്രയാത്ര ആരംഭിക്കുകയാണ്.

ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ജീവിതത്തെ അഭിമൂഖികരിക്കുന്നതിനും സര്‍ഗ്ഗശേഷിയും, സ•ാര്‍ഗ്ഗ ചിന്തകളും വളര്‍ത്തിയെടുക്കുന്നതിനും അധ്യാപകര്‍ കുട്ടികളെ പ്രാപ്തരാക്കുന്നു.

തെളിഞ്ഞ മനസ്സോടെയും പുഞ്ചിരി നിറഞ്ഞ മുഖത്തോടെയും വിജ്ഞാനം നേടുന്നതിനും, വ്യക്തിത്വവികസനവും നേതൃത്വനൈപുണ്യവും പരിപോഷിപ്പിക്കുന്നതിനും (സ്‌കൂള്‍) മുന്‍തൂക്കം നല്‍കുന്നു.

ജീവിതത്തില്‍, എന്നും എപ്പോഴും മറ്റുള്ളവരെ ആദരിക്കുന്നതിനും പരിഗണിക്കുന്നതിനും സജ്ജരായ നല്ല പൗര•ാരെ വാര്‍ത്തെടുക്കുവാന്‍ വേണ്ടി ‘മേരിലാന്റ് ‘ നിലകൊള്ളുന്നതായിരിക്കും.

×