Advertisment

റിപ്പബ്ലിക് ദിന കാഴ്ചകൾ

New Update

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീര ചടങ്ങുകളോടെ ഡൽഹി രാജ്പഥിൽ നടന്നു റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ അതിഥികളായി എത്തിയത് 10 ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ...

Advertisment

publive-image

ആദ്യമായ് ഒരു റിപ്പബ്ലിക് ദിന പരുപാടിയിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം . വെള്ളിയാഴ്ച ആയതുകൊണ്ട് പ്രവാസികളും പ്രൗഢഗംഭീരം ആയി തന്നെ ആഘോഷിച്ചു. കുട്ടികൾക്ക് വേണ്ടി റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കുന്നതിനേക്കാൾ കാണിച്ചുകൊടുക്കുന്നതിനായ് ഇന്ത്യൻ എംബസ്സിയിൽ കൊണ്ടുപോയി.

ഇത്ര അധികം തിരക്ക് പ്രതീക്ഷിച്ചില്ല. നമ്മുടെ ത്രിവർണ്ണ പതാക ഉയർന്നു പൊങ്ങുമ്പോൾ മുഴങ്ങിക്കേട്ട ഹർഷാരവങ്ങളും "ഭാരത് മാതാ കി ജയ് " വിളികളും നേരിൽ കണ്ടപ്പോൾ ഓർത്തുപോയതു നമുക്കു വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീര യോദ്ധാക്കളെയും ,സ്വാതന്ത്ര്യ സമര നേതാക്കളെയും ആണ്, ചരിത്ര പുസ്‌തകങ്ങളിൽ കൂടി വായിച്ചും കേട്ടും അറിഞ്ഞ കഥകൾ എത്രയോ ഭീകരവും ഭയാനകവും ആണ്. കുറച്ചു സമയം ഒരു മുറിയിൽ ബന്ധനസ്ഥർ ആവുമ്പോൾ നാം അനുഭവിക്കുന്ന അസഹിഷ്ണത അവർണ്ണനീയം തന്നെ .

ഓണം , വിഷു , തുടങ്ങിയ ഏതൊരു ആഘോഷങ്ങൾക്കും ഒരുപിടി മേലെ പ്രാധാന്യം നൽകി എല്ലാ വർഷവും നാം ആഘോഷിക്കണ്ട രണ്ടു ദിവസങ്ങൾ ആണ് സ്വാതന്ത്ര്യദിനവും, റിപ്പബ്ലിക് ദിനവും .

സാരഥി കുവൈറ്റിന്റെ കുട്ടികളുടെ കൂട്ടായ്മ ആയ ഗുരുകുലത്തിൽ കുട്ടികൾക്കുവേണ്ടി റിപ്പബ്ലിക്ക് ദിനം ആചരിച്ചു ഇന്ത്യയുടെ സംസ്കാരവും ശക്തിയും വൈവിധ്യവും പറഞ്ഞുകൊടുക്കകുയും ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന തരത്തിലുള്ള വിവിധയിനം കലാപരിപാടികൾ സംഘടിപ്പിച്ചു .

ഭാരതം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടി എത്തുന്നത് "നാനാത്വത്തിൽ ഏകത്വം" എന്ന വാക്കുകൾ ആണ്, കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളുടെ സംസ്കാരിക വൈവിധ്യം പറഞ്ഞറിയിക്കുന്ന "നാനാത്വത്തിൽ ഏകത്വം " എന്ന ഒരു നിർത്താവിഷ്ക്കാരം കുട്ടികൾ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.

പ്രവാസികൾ ആയ നമ്മുടെ കുട്ടികൾക്ക് റൂമിനുള്ളിൽ നിന്നും കിട്ടുന്ന പരിമിതമായ അറിവുകളിൽ നിന്നും നമ്മുടെ കുട്ടികളില്‍ ചിന്താശക്തിയും നൈപുണ്യവും വളര്‍ത്തുന്നതായിരിക്കണം അവരുടെ ചിന്തകളും പ്രവർത്തികളും .സാരഥി കുവൈറ്റിന്റെ ഗുരുകുലം അതിനൊരു തുടക്കം കുറിച്ചിരിക്കുന്നു. കുട്ടികൾ ആണ് നാളെയുടെ ഭരണതന്ത്രങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്

നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ രചനാരീതിയില്‍ പറഞ്ഞിരിക്കുന്ന അതേ ആദര്‍ശങ്ങൾ ആയ അനുകമ്പ, ആവശ്യക്കാരെ സഹായിക്കൽ ,അയല്‍ക്കാരുടെയും, ദൂരെയുള്ളവരുടെയും ശേഷി ,വികസനം തുടങ്ങിയ തത്വങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അടിസ്ഥാനമുറപ്പിച്ചിരിക്കുന്നു. ഇവയാണ് നാം നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ ശ്രമിക്കേണ്ടത് . ഈ ലോകത്തിൽ എല്ലാവരും സമാധാനമായി ജീവിക്കുക ,എല്ലാവരെയും മനുഷത്വപരമായ് സ്നേഹിക്കുക ഇതൊക്കെയാവട്ടെ ഈ റിപ്പബ്ലിക്ക് ദിനത്തിൽ നാം ഓർക്കേണ്ട കാര്യങ്ങൾ .

kuwait
Advertisment