Advertisment

അനന്തപദ്മനാഭന്‍ കാരണം ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു...ഹൂ ഈസ് പദ്മനാഭന്‍?...പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് ബുറെവി ചുഴലിക്കാറ്റ് വീശില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിനെ കളിയാക്കി നടി രേവതി സമ്പത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് ബുറെവി ചുഴലിക്കാറ്റ് വീശില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിനെ കളിയാക്കി നടി രേവതി സമ്പത്ത്. പത്മനാഭന്റെ മണ്ണിൽ ബുറെവി വരില്ലെന്ന വാദം സമൂഹമാധ്യമത്തിൽ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ കളിയാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ്.

ആരാണ് ഈ പത്മനാഭൻ? പത്മനാഭൻ കാരണം ചുഴലിക്കാറ്റ് വീശില്ലെന്ന് പറയുന്നത് എന്തൊരു കോമഡിയാണ്. താനും തിരുവവനന്തപുരത്താണ് താമസിക്കുന്നത്. മനുഷ്യർക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തമെന്ന് വിളിക്കാൻ പറ്റില്ല. അപ്പോഴാണോ പത്മനാഭനെന്നാണ് രേവതി പോസ്റ്റ് ചെയ്തത്.

‘അനന്തപദ്മനാഭൻ കാരണം ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാർ കൂവി വിളിക്കുന്നത് കുറെ കാണുന്നു. എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?? പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്. ഹൂ ഈസ് പദ്മനാഭൻ?? എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്. ഞാൻ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യർക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാൻ പറ്റില്ല. ഭൂമിയെ ഞങ്ങൾക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങൾ മനുഷ്യരെയും. പരസ്പരം കൈമാറുന്ന സ്‌നേഹമാണ് സഹവാസം. അധികാരവും വെട്ടിപിടിക്കലുകളുമല്ല. വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും. ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല. എല്ലാ അതിർവരമ്പുകൾക്കുമപ്പുറം അലിഞ്ഞു ചേരുമത്. അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോൺട്രാക്ട് ഏൽപ്പിക്കുന്നത്. ഈ പദ്മനാഭൻ കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോൾ സ്വർണ കമ്പളിയിൽ മൂടിപ്പുതച്ച് കലവറയിൽ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ??’ – രേവതി സമ്പത്ത് ഫേസ്ബുക്കിൽ കുറിച്ചു.

ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയിൽ എത്തുമെന്നായിരുന്നു വിദഗ്ധ പ്രവചനം. ഇതേ തുടർന്ന് തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് ഇത് തുടരുകയെന്നും വിദഗ്ധർ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ‘ബുറെവി’യെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisment