Advertisment

മോളി ടിബിറ്റ്: റിവാര്‍ഡ് തുക വീണ്ടും ഉയര്‍ത്തി 260000 ഡോളര്‍, അയോവയില്‍ നിന്നും ഒരു മാസത്തിനുള്ളില്‍ കാണാതായവര്‍ 36 പേര്‍

New Update

അയോവ: ജൂലായ് 18 മുതല്‍ കാണാതായ അയോവാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി മോളി ടിബിറ്റിനെ (20) കുറിച്ച് വിവരം നല്‍കുന്നവരുട പ്രതിഫലം വീണ്ടും ഉയര്‍ത്തി. 260000 ഡോളര്‍ റിക്കാര്‍ഡ് തുകയാണ് ആഗസ്റ്റ് 5 ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

കുറ്റാന്വേഷകരും വളണ്ടിയര്‍മാരും 18 മുതല്‍ നടത്തുന്ന അന്വേഷണം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. നിരവധി സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും യഥാര്‍ത്ഥ കുറ്റവാളിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഞായറാഴ്ച സെന്‍ട്രല്‍ അയോവാ ക്രൈം സ്‌റ്റോപ്പേഴ്‌സ് വക്താവ് ഗ്രേഗ് വില്ലി പറഞ്ഞു.

publive-image

അയോവയില്‍ നിന്നും ജൂലായ് മാസം 10 ദിവസത്തിനുള്ളില്‍ 19 ആണ്‍കുട്ടുകളും, 17 പണ്‍കുട്ടികളും കാണാതായെന്ന റിപ്പോര്‍ട്ടും ലഭി്ചിട്ടുണ്ട്.റിവാര്‍ഡ് തുക ഉയര്‍ത്തിയത് മോളിയെ ജീവനോടെ കണ്ടെത്താനാകുമന്ന പ്രതീക്ഷയിലാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.ജൂലായ് 18 ന് വൈകിട്ട് ജോഗിങ്ങ് കഴിഞ്ഞു വീട്ടിലെത്തിയ മോളിയെ ആരോ തട്ടിക്കൊണ്ടു പോയിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.

മോളി താമസിച്ചിരുന്ന വീടിനടുത്തുള്ള പിഗ് ഫാം ഉടമസ്ഥനെ നിരവധി തവണ ചോദ്യം ചെയ്തുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.മോളിയുടെ മാതാപിതാക്കളും, ബോയ് ഫ്രണ്ടും കുടുംബാംഗങ്ങളും, പ്രാദേശിക വാസികളും ഇവരുടെ സുരക്ഷിതമായ വരവിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കയാണ്.

Advertisment