Advertisment

റിയയുടെ സ്ഥാപകന്‍ ബാലചന്ദ്രന് ഗംഭീര യാത്രയയപ്പ് .

author-image
admin
New Update

റിയാദ്: റിയയുടെ സ്ഥാപക അംഗവും പ്രസിഡന്റ് ,സെക്രട്ടറി, ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ബാലചന്ദ്രൻ നായർക്കും പത്നി ജയ ബാലചന്ദ്രനും  റിയയുടെ അംഗങ്ങളും കുടുംബങ്ങളും ചേർന്ന് ഗംഭീര യാത്രയയപ്പാണ് നല്കിയത്. 25  വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബാലചന്ദ്രൻ -ജയ കുടുംബത്തിന്    അൽമാസ് ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ   റിയ പ്രസിഡന്റ് അബ്ദുൾ സലാം റിയയുടെ ബാലേട്ടൻ പ്രവാസ സമൂഹത്തിനു നല്കിയ സംഭാവനകൾ എടുത്തു പറഞ്ഞു കൂടതെ റിയയുടെ ആദ്യകാല സ്മരണകൾ പങ്കുവച്ചു

Advertisment

publive-image

തുടർന്ന് സംസാരിച്ച സെക്രട്ടറി ബിജു ബാലേട്ടന്റെ സംഘടനാ പാടവവും സഹൃദവസ്വഭാവവും എടുത്ത് പറയുകയുണ്ടായി.തുടർന്ന് പൈലി ആൻ്റണി  , ഇബ്രാഹിം സുബ്ഹാൻ , ,ജോർജ്, നസീർ, ക്‌ളീറ്റസ് ,മെഹബൂബ് , മഗേഷ് , മോഹൻ പോന്നത്ത് , ഇസക്കി, ബിനു, , ജോസഫ് , വിപിൻ , വാസു , രാജേഷ്, ഹരി നായർ   തുടങ്ങിനിരവധിപേർ  ആശംസകൾ അർപ്പിച്ചു.

ബാലേട്ടന്റെ റിയയുടെ ജീവകാരുണ്യ സാമൂഹിക മേഖലകളിലെ  സജീവ പ്രവർത്തനത്തെ എല്ലാ പ്രാസംഗികരും പ്രകീർത്തിച്ചു.പ്രസിഡന്റും സെക്രട്ടറിയും  ചേർന്ന് ബാലചന്ദ്രന് ഉപഹാരങ്ങൾ സമർപ്പിക്കുകയും ജയ ബാലചന്ദ്രന് വനിതാ പ്രധിനിധികൾ സംയുക്തമായി ചേർന്ന് ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.  കേക്ക് മുറിക്കുകയും എല്ലാവരും മധുരം പങ്കു വെച്ചു. ദേവിക ബാബുരാജ് പാടിയ ബാലേട്ടാ ..ബാലേട്ടാ എന്ന് തുടങ്ങിയ പാട്ട് വളരെ ഇമ്പമേറിയതും അത് ബാലേട്ടന് കുട്ടികളുടെ സമ്മാനമായിരുന്നു.കൂടതെ യുവജനങ്ങൾക്ക് വേണ്ടി നിഖിലും രാജേഷും ഡാൻസ് സദസ്സിനെ ഇളക്കിമറിച്ചു .

ബാലേട്ടന്റെയും ജയചേച്ചിയുടെയും റിയയുടെ സ്‌മരണകൾ ഉണർത്തിയുള്ള വീഡിയോ പ്രസന്റേഷൻ അക്ഷരാർത്ഥത്തിൽ   കഴിഞ്ഞ 18 വർഷത്തെ സംഭവങ്ങളുടെ ഓർക്കാൻ എന്നും ഇഷ്ട്ടപെടുന്ന   റിയയുടെ മുഹൂർത്തങ്ങളായിരുന്നു.

മറുപടി പ്രസംഗത്തിൽ ബാലചന്ദ്രൻ റിയാ മുൻപോട്ടുള്ള വർഷങ്ങളിലും സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നല്ല പ്രവർത്തനം കാഴ്ച വെക്കണമെന്ന് അഭ്യർത്ഥിച്ചു കൂടാതെ നാട്ടിലാണെങ്കിലും സൗഹൃദം തുടർന്ന് ഉണ്ടാകുമെന്നും സ്നേഹപൂർവ്വം അറിയിച്ചു . ജയ ബാലചന്ദ്രൻ റിയ കുടുംബങ്ങളെ നാട്ടിലുള്ള വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടാണ് മറുപടി പ്രസംഗം നിറുത്തിയത്. റിയയുടെ എല്ലാമായ ബാലെട്ടന്റെ യാത്രയയപ്പ് അവിസ്മരനീയമക്കിയ സംതൃപ്‌തിയില്‍ ആണ് എല്ലാവരും യാത്രയയപ്പ് പരിപാടിക്ക്  മോഹൻ പോന്നത്ത്, നിഖിൽ  മോഹൻ എന്നിവർ നേതൃത്വം നല്കി  .

Advertisment