Advertisment

റിയാദ്​ ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ശീതകാല കുടുംബ സംഗമം ശ്രദ്ധേയമായി.

author-image
admin
New Update

റിയാദ്​: റിയാദ്​ ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ശീതകാല കുടുംബ സംഗമം സംഘടിപ്പിച്ചു. തുമാമ മരുഭൂമിയിൽ കൈമയില്‍ :കൂടാരം) ​ ആഘോഷ പരിപാടികൾ നടന്നത്​. ഉച്ചകഴിഞ്ഞ്​ തുടങ്ങിയ പരിപാടികൾ അർദ്ധരാത്രി വരെ നീണ്ടു. വിവിധ കലാകായിക വിനോദ വിജ്ഞാന പരിപാടികളിലും മണലിലൂടെയുള്ള സ്​കൂട്ടർ റൈഡിങ്ങിലും കുടുംബിനികളും കുട്ടികളുമടക്കം പങ്കെടുത്തു.

Advertisment

publive-image

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം  ശീതകാല കുടുംബസംഗമം പ്രവാസി വ്യവസായി മജീദ്​ ചിങ്ങോലി ഉത്ഘാടനം ചെയ്യുന്നു

പ്രവാസി വ്യവസായി മജീദ്​ ചിങ്ങോലി പരിപാടി ഉദ്​ഘാടനം ചെയ്​തു. റിംഫ് പ്രസിഡന്റ്​ നജിം കൊച്ചുകലുങ്ക്​ അധ്യക്ഷത വഹിച്ചു. വിവിധ നേട്ടങ്ങൾക്കർഹരായ റിംഫ്​ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.  ലോക കേരള സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അശ്​റഫ്​ വേങ്ങാട്​, ഫോ​േട്ടാ ജേർണലിസത്തിന്​ ഇന്ത്യൻ അംബാസഡറുടെ പ്രശംസ ലഭിച്ച ജലീൽ ആലപ്പുഴ, നവയുഗം സാഹിത്യ പുരസ്​കാര ​ജേതാവ്​ നജിം കൊച്ചുകലുങ്ക്​ എന്നിവർക്കുള്ള പ്രശംസാ ഫലകങ്ങൾ ഉബൈദ്​ എടവണ്ണ, റഷീദ്​ ഖാസിമി, ഷക്കീബ്​ കൊളക്കാടൻ എന്നിവർ സമ്മാനിച്ചു.

publive-image

ബഹ്​റൈനിൽ നടന്ന ഗോപിയോ ഗ്ലോബൽ കൺവൻഷനില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അവാര്‍ഡ്‌ സീകരിച്ച  മജീദ്​ ചിങ്ങോലിയെ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ആദരിച്ചു    നൗഷാദ്​ കോർമത്ത്​   ഫലകം  നല്‍കുന്നു

ബഹറൈനില്‍  നടന്ന ചടങ്ങിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്ന്​ ഗോപിയോ ഗ്ലോബൽ കൺവൻഷൻ അവാർഡ്​ സ്വീകരിച്ച  മജീദ്​ ചിങ്ങോലിക്കുള്ള പ്രശംസാ ഫലകം നൗഷാദ്​ കോർമത്ത്​ കൈമാറി. ബഷീർ പാങ്ങോട്​, അക്​ബർ വേങ്ങാട്ട്​, വി.ജെ നസ്‌റുദ്ദീന്‍, ഷെഫീക് കിനാലൂര്‍, സുലൈമാന്‍ ഊരകം, നൗഫല്‍ പാലക്കാടന്‍, മൈമൂന അബ്ബാസ്, പി. ഷംസുദ്ദീന്‍, മുജീബ്, നാദിര്‍ഷ, ജയന്‍ കൊടുങ്ങല്ലൂര്‍, സലിം പള്ളിയില്‍, സി.വി കൃഷ്​ണകുമാർ എന്നിവര്‍ സംസാരിച്ചു.

publive-image

നവയുഗം കെ സി പിള്ള അവാര്‍ഡ്‌ നേടിയ നജീം കൊച്ചുകലങ്കിന് ഷക്കീബ് കൊളക്കാടന്‍ റിംഫിന്‍റെ  ഫലകം നല്കുന്നു

ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ കെ.സി.എം.അബ്​ദുല്ല നന്ദിയും പറഞ്ഞു. ബഷീര്‍ പാങ്ങോട്, റഷീദ് ഖാസ്മി എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. വിവിധ കലാകായികപരിപാടികൾ നടന്നു. പരിപാടിയില്‍ പങ്കെടുത്തവർക്കെല്ലാം​ സമ്മാനങ്ങൾ വിതരണം ചെയ്തു.

publive-image

publive-image

Advertisment