Advertisment

റിനോ ആന്റോയും സി.കെ വിനീതും ബ്ലാസ്‌റ്റേഴ്‌സ് വിടുന്നതായി അഭ്യൂഹം. റിനോയ്ക്കുവേണ്ടി ബംഗളൂരു എഫ്‌സി ചരടുവലി തുടങ്ങി

New Update

publive-image

Advertisment

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് താരം റിനോ ആന്റോയും ടീം വിടുന്നതായി സൂചന. ബംഗളൂരു എഫ്‌സിയിലേയ്ക്ക് പോകുന്നതായാണ് അഭ്യൂഹം. റിനോയുമായിട്ടുള്ള കരാര്‍ പുതുക്കാന്‍ മാനേജ്‌മെന്റ് തയ്യറായിട്ടല്ലെന്നാണ് റിപ്പോര്‍ട്ട്.

സൂപ്പര്‍ കപ്പ് അവസാനിക്കുന്നതോടെയാണു റിനോ ആന്റോയ്ക്കു ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിക്കുന്നത്.

റിനോ ടീം വിട്ടാല്‍ അടുത്ത സുഹൃത്ത് സി.കെ വിനീതും ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ സാധ്യതയുണ്ട്. കൊല്‍ക്കത്തയും ജംഷഡ്പുര്‍ എഫ്‌സിയുമാണ് താരത്തെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ബംഗളൂരു എഫ്‌സിയില്‍ നിന്നുമാണ് താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. ഈ സീസണില്‍ പരിക്കിനെ തുടര്‍ന്ന് ഏതാനും കളികള്‍ താരത്തിന് പുറത്തിരിക്കേണ്ടി വന്നു. ഇതെല്ലാം കണക്കിലെടുത്താകാം താരത്തിന്റെ കരാര്‍ പുതുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് മടിക്കുന്നത്.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ താരം തയ്യറായിട്ടില്ല. നാലുവര്‍ഷത്തോളും റിനോ ബംഗളൂരു എഫ്‌സിക്കായി കളത്തിലിറങ്ങിയിരുന്നു.

futbol isl
Advertisment