Advertisment

നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.3 ശതമാനത്തിലും തുടരും...സ്വര്‍ണത്തിന് 90 ശതമാനം വരെ വായ്പ ലഭിക്കും

New Update

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ ധന നയ കമ്മിറ്റി റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ നാല് ശതമാനത്തില്‍ തുടരാന്‍ തീരുമാനിച്ചു. പണപ്പെരുപ്പ നിരക്ക് ലക്ഷ്യമിട്ട പരിധിയില്‍ തന്നെ നിര്‍ത്തുന്നതിനും കൊവിഡ് വ്യാപനം സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം മറി കടക്കുന്നതിനും വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടിയുള്ള ധന നയം തുടരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു.

Advertisment

publive-image

ഫെബ്രുവരിയ്ക്ക് ശേഷം ആര്‍.ബി.ഐ റിപ്പോ നിരക്ക് 115 അടിസ്ഥാന പോയിന്റുകളില്‍ കുറവ് വരുത്തിയിരുന്നു. മറ്റൊരു 25 ശതമാനം കൂടെ കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തിക വിദഗ്ധര്‍.

സ്വര്‍ണം പണയം വച്ചാല്‍ ലഭിക്കുന്ന തുകയുടെ പരിധിയും ആര്‍.ബി.ഐ വര്‍ധിപ്പിച്ചു. വിലയുടെ 90 ശതമാനം വരെ വായ്പ ലഭിക്കും.

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സാമ്പോത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ചുരുങ്ങുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. 202021 സാമ്ബത്തിക വര്‍ഷം മുഴുവനായി എടുത്താലും വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

rippo revers rippo
Advertisment