Advertisment

ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ചാരായ- വാറ്റുപകരണങ്ങള്‍; സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ഋഷിരാജ് സിങ് ഉറപ്പുവരുത്തി; സൈറ്റ് നടത്തിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കും

New Update

തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ചാരായ, വാറ്റുപകരണങ്ങളും വില്‍പനയ്ക്ക്. വിവരമറിഞ്ഞതോടെ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഉറപ്പുവരുത്തി. ഇതിനുപിന്നാലെ സൈറ്റുകളുടെ നടത്തിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കാനും ആരംഭിച്ചു. ഇതോടെ സൈറ്റില്‍നിന്ന് ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചു. അതേസമയം ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ലഹരിമരുന്നു വിതരണവും നടക്കുന്നുണ്ടെന്നു വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി എക്‌സൈസ് വകുപ്പ് രാജ്യാന്തര ഓണ്‍ലൈന്‍ സൈറ്റായ ഡാര്‍ക് നെറ്റ്.കോമിനെ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് പൊലീസിനും വിശദ റിപ്പോര്‍ട്ട് നല്‍കി.

Advertisment

publive-image

മുന്‍നിര വ്യാപാര സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നത്. വ്യാപാര സൈറ്റുകളില്‍ ലിക്കര്‍ മാനുഫാക്ച്ചറിങ് യൂണിറ്റ് എന്നു ടൈപ്പു ചെയ്താല്‍ ഉപകരണങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്‌സൈസ് ആസ്ഥാനത്തും ലഭിച്ചു. തുടര്‍ന്നാണ് ഋഷിരാജ് സിങ്ങ് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചത്

പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ കേരളത്തില്‍ ഇതിനു ഓര്‍ഡര്‍ ചെയ്യുന്നവരുടെ പേരു വിവരം എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് മുന്‍നിര വ്യാപാര സൈറ്റുകളുടെ സംസ്ഥാനത്തെ ചുമതലക്കാരെ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കിയത്. ലഹരിമരുന്നുകളുടെ വില്‍പനയും സൈറ്റുകള്‍ വഴിയുണ്ടെന്നാണ് വിവരം.

എന്നാല്‍ ലഹരി മരുന്നുകള്‍ വില്‍പന നടത്തുന്ന ഡാര്‍ക്‌നെറ്റ്.കോമുമായി ബന്ധപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ തങ്ങള്‍ക്ക് വില്‍പനയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഋഷിരാജ് സിങ് പറഞ്ഞു. നിലവിലെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളെ നിയന്ത്രിക്കാന്‍ എളുപ്പമല്ലെന്നതാണ് എക്‌സൈസിനെ കുഴക്കുന്നത്.

Advertisment