Advertisment

റിവ" യാത്ര അയപ്പ് നൽകി

author-image
admin
New Update

റിയാദ് : വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടയിമയായ റിവ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സുരേഷ് ബാബു വലിയപുരക്കലിന് യാത്ര അയപ്പ് നൽകി . റിവ യുടെ നിർവ്വാഹക സമതി അംഗമായ സുരേഷ്ബാബു വഴിക്കടവ് പുന്നക്കൽ സ്വാദേശിയാണ് . റിയാദിലെ സ്വകാര്യ കമ്പനി ജീവനക്കാരനായികഴിഞ്ഞ പതിനഞ് വർഷമായി റിയാദിലുണ്ട്.

ദാറുൽ ബൈദയിൽ വെച്ച് നടത്തിയ യാത്ര അയപ്പിൽ റിവ യിലെ നിർവാഹക സമിതി അംഗങ്ങൾ പങ്കെടുത്തു.

Advertisment

publive-image

റീവയുടെ ഉപഹാരം പ്രസിഡണ്ട് സൈനുൽ ആബിദ് തോരപ്പ സുരേഷിന് സമ്മാനിച്ചു .

സലാഹുദീൻ തൻറെ കമ്പനിയുടെ പാരിതോഷികം സുരേഷിന് സമ്മാനിച്ചു . അബ്ദുസലാം പൂവൻകാവിൽ, ഇസ് ഹാക്ക് ചേരൂർ ,അൻസാർ ചരലൻ, നിസാബ് , അബ്ദുൽ സത്താർ , അബ്ദുൽ നാസർ എടക്കണ്ടി ,ചെറിയാപ്പു കടൂരാൻ , റഷീദ് തമ്പലക്കോടൻ , വാപ്പു പുതിയാറ എന്നിവർ ആശംസ നേര്‍ന്ന് സംസാരിച്ചു. സുരേഷ് മറുപടി പ്രസംഗവും നടത്തി . പ്രസിഡണ്ട് സൈനുൽ ആബിദ് അദ്യക്ഷത വഹിച്ചു . സെക്രട്ടറി ഹനീഫ സ്വാഗതവും വെൽഫയർ കൺവീനർ ലത്തീഫ് ബാബു നന്ദിയും പറഞ്ഞു .

 

Advertisment