Advertisment

എന്റെ ജീവിതം ഇങ്ങനെയായിത്തീരുമെന്നോ സുശാന്ത് ഒപ്പമില്ലെന്നോ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല; സുശാന്ത് എന്റെ സ്വപ്നത്തിൽ വന്നു പറഞ്ഞു– ‘നീ സത്യം തുറന്നു പറയൂ, എന്തായിരുന്നു നമ്മുടെ ബന്ധമെന്ന് ലോകത്തോട് വിളിച്ചു പറയൂ...’ എന്ന്; റിയാ ചക്രവര്‍ത്തി പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

ജനങ്ങളുടെയും മാധ്യമങ്ങളുടെയും വിചാരണയാണ് തനിക്കെതിരെ നടക്കുന്നതെന്ന് റിയാ ചക്രബര്‍ത്തി. ‘വിച്ച് ഹണ്ട്’ എന്നാണതിന് അവർ നൽകിയ വിശേഷണം. നാം ആരെയെങ്കിലും പ്രേമിക്കുന്നത് വലിയ കുറ്റമാവുകയാണ്. അങ്ങനെയെങ്കിൽ പ്രേമിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യട്ടെ. എന്റെ ജീവിതം ഇങ്ങനെയായിത്തീരുമെന്നോ സുശാന്ത് ഒപ്പമില്ലെന്നോ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

Advertisment

publive-image

ഒരു ദിവസമെങ്കിലും രാവിലെ എഴുന്നേറ്റ് മാതാപിതാക്കൾക്കൊപ്പം നോർമലായി ജീവിക്കാൻ സാധിച്ചിരുന്നെങ്കിലാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ ഞാൻ പോരാടും. എന്റെ ധൈര്യം തകർക്കാനുള്ള എല്ലാ ശ്രമങ്ങളുമുണ്ട്. സ്വയം പ്രതിരോധിക്കാൻ പോലും സാധിക്കാത്ത വിധം ഇവളെ തകർക്കണമെന്നാണു പലരും കരുതുന്നത്. ഒരു നിഷ്കളങ്കനായ പയ്യനെ പ്രേമിച്ച നിഷ്കളങ്കയായ പെൺകുട്ടിയാണ് ഞാൻ. ഇതെന്റെയും കുടുംബത്തിന്റെയും ജീവിതമാണെന്ന് ആരും ഓർക്കുന്നില്ല...’

ജൂൺ 14നായിരുന്നു സുശാന്തിന്റെ മരണം. കുറച്ചു കാലം ഞാൻ നിശബ്ദയായിരുന്നു. എന്നാൽ സുശാന്ത് എന്റെ സ്വപ്നത്തിൽ വന്നു പറഞ്ഞു– ‘നീ സത്യം തുറന്നു പറയൂ. എന്തായിരുന്നു നമ്മുടെ ബന്ധമെന്ന് ലോകത്തോട് വിളിച്ചു പറയൂ...’ എന്ന്. 2013 ൽ യാഷ് രാജ് സ്റ്റുഡിയോയിൽ വച്ചാണ് സുശാന്തിനെ ആദ്യമായി കാണുന്നത്. അന്ന് എന്റെ ആദ്യ സിനിമ ഇറങ്ങിയിരുന്നു.

സുശാന്തിന്റെ ‘കൈ–പോ–ചെ’ ഇറങ്ങാനിരിക്കുന്നു. ഞങ്ങൾ പിന്നീട് നല്ല സുഹൃത്തുക്കളായി. എല്ലാ പ്രശ്നങ്ങളും പരസ്പരം പങ്കുവച്ചു. വ്യത്യസ്തനായ പയ്യനായിരുന്നു സുശാന്ത്. 2019 ഏപ്രിൽ 30ന് ഒരു പാർട്ടിക്കിടെയായിരുന്നു സുശാന്ത് ഇഷ്‌ടം തുറന്നു പറഞ്ഞത്. വിവാഹത്തെപ്പറ്റിയൊന്നും നിലവിൽ ഞങ്ങൾക്കിടയിൽ ചർച്ചയില്ലായിരുന്നു. പക്ഷേ ഇരുവരും ദീർഘകാല ബന്ധം ആഗ്രഹിച്ചിരുന്നു. ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യനാണ് സുശാന്ത്. എന്നെത്തന്നെയാണ് ഞാൻ അവനിൽ കണ്ടത്. സൗഹൃദവും പരസ്പര വിശ്വാസവുമായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ അടിത്തറ.

2020 മേയ് മധ്യം വരെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂർഗിൽ ഒരു വീട് അന്വേഷിക്കുന്നുണ്ടായിരുന്നു സുശാന്ത്. സിനിമ മൊത്തം വിട്ടുപോകാനായിരുന്നു തീരുമാനമെന്ന് ഒരു ഘട്ടത്തിൽ പറഞ്ഞു. ആറു മാസത്തിനിടെ ഒരു പടം ചെയ്യും, പിന്നെ മാറി നിൽക്കുമെന്നാണു പറഞ്ഞത്. മുംബൈയിലെ തിരക്കേറിയ ജീവിതമൊന്നും സുശാന്തിന് ഇഷ്ടമില്ലായിരുന്നു. അതിനിടെ ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ലോക്ഡൗണോടെ അതു ശക്തമായി.

സുശാന്തിന്റെ മനസ്സ് ശാന്തമാകാൻ സഹായിക്കുമെങ്കിൽ കൂർഗ് യാത്ര നല്ലതാണെന്നും തോന്നിയിരുന്നു. ജൂൺ 3 ന് സൈക്യാട്രിസ്റ്റിനെ വിളിച്ചു. സുശാന്ത് വീണ്ടും ഡിപ്രഷനിലേക്കു മാറുന്നു, സഹായിക്കണമെന്നാവശ്യപ്പെട്ടു. മരുന്ന് ആവശ്യമുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. എന്റെ വീട്ടിലേക്കു തിരികെ പോകണമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്നു.

നിന്റെ മാനസികാവസ്ഥ ശരിയല്ലെങ്കിൽ എന്നെ എങ്ങനെ സഹായിക്കുമെന്നായിരുന്നു ചോദ്യം. ജൂൺ എട്ടിന് എനിക്കൊരു തെറപ്പിയുണ്ടായിരുന്നു. അന്ന് സഹോദരി നീതു വരുമെന്നു പറഞ്ഞു. സഹോദരി വന്നാൽ തിരികെ വീട്ടിലേക്കു പോകാമെന്നു പറഞ്ഞു നോക്കിയെങ്കിലും എന്നോടു വീട്ടിലേക്കു പോകാനാണ് സുശാന്ത് പറഞ്ഞത്. ഞാൻ തകർന്നു പോയിരുന്നു.

സുശാന്തിന്റെ വീട്ടിൽനിന്നിറങ്ങിയപ്പോൾ സംവിധായകൻ മഹേഷ് ഭട്ടിന് അയച്ച വാട്സാപ് സന്ദേശങ്ങളാണ് ചോർന്നത്. ഒടുവിൽ ഞാൻ വെളിച്ചത്തിലേക്ക് എത്തിയെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സുശാന്തിന് എന്തു പ്രശ്നമായിരുന്നോ അതേ പ്രശ്നത്തിലായിരുന്നു ഞാനും. എന്നിട്ടും എന്നോട് വീടു വിട്ടു പോകാൻ പറഞ്ഞു. അതാണ് എന്നെ ദുഃഖിപ്പിച്ചത്.

മഹേഷ് അച്ഛനെപ്പോലെയാണ്. എന്നെ ഒരു കുട്ടിയെപ്പോലെയാണു കാണുന്നത്. ഞാനെന്തു ചെയ്യുമെന്നു ചോദിച്ചു. സ്വന്തം പിതാവിനെപ്പറ്റി ആലോചിക്കൂ എന്നാണു പറഞ്ഞത്. ഞാൻ ഈ അവസ്ഥയിലേക്കു തകരരുത്, അടുത്ത ഘട്ടമെന്നാൽ ഡിപ്രഷന് മരുന്നു കഴിക്കലാണ്. അതു സംഭവിക്കരുതെന്നായിരുന്നു മഹേഷ് ഭട്ടിന്റെ ഉപദേശം. അതാണ് കാമുകനും കാമുകിയുമായുള്ള ചാറ്റായി പലരും ചിത്രീകരിച്ചത്. മഹേഷും സുശാന്തും തമ്മിലുള്ള ബന്ധവും മികച്ചതായിരുന്നു. മഹേഷുമായുള്ള ബന്ധത്തെപ്പറ്റി സുശാന്ത് ട്വീറ്റ് വരെ ചെയ്തിരുന്നു.

ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഇരയായിരുന്നോ സുശാന്ത് എന്ന് എനിക്കും സംശയം തോന്നിയിട്ടുണ്ട്. ‘ചിഛോരെ’ പോലൊരു ഗംഭീര സിനിമ വന്നിട്ടും അതിലെ അഭിനയത്തിന് ഒരു നോമിനേഷൻ പോലും സുശാന്തിന് ലഭിച്ചില്ല. സിനിമയുമായി ബന്ധപ്പെട്ട ബാക്കി എല്ലാവർക്കും അംഗീകാരം ലഭിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം പിന്നിൽ ആരോ ഉണ്ടെന്ന് സുശാന്തിനും തോന്നിയിരുന്നു. എനിക്കും സങ്കടമുണ്ടായിരുന്നു. സുശാന്ത് പലപ്പോഴും ‘ടാർഗറ്റ്’ ചെയ്യപ്പെട്ടിരുന്നു. ബോളിവുഡിൽ പലരോടും ഞാൻ സഹായിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ആരുമുണ്ടായില്ല.

2013 ലും തനിക്ക് ഡിപ്രഷന്റെ പ്രശ്നമുണ്ടായിരുന്നുവെന്നും സൈക്യാട്രിസ്റ്റിനെ കണ്ടെന്നും സുശാന്ത് പറയുന്നത് ഒരു യൂറോപ്യൻ ട്രിപ്പിലാണ്. വിമാനം പോലെ അടച്ചുപൂട്ടിയ ഇടങ്ങളെ ഭയക്കുന്ന ‘ക്ലോസ്ട്രോഫോബിയ’ എന്ന പ്രശ്നമുണ്ടായിരുന്നു സുശാന്തിന്. അതു പരിഹരിക്കാൻ യാത്രയ്ക്കു മുൻപ് മരുന്നും പതിവായിരുന്നു. പാരിസിൽ എനിക്കൊരു ഫാഷൻ ഷോ ഉണ്ടായിരുന്നു. ബന്ധപ്പെട്ട കമ്പനിയാണ് വിമാന ടിക്കറ്റും താമസവും ശരിയാക്കിയത്.

എന്നാൽ സുശാന്ത് അതെല്ലാം കാൻസലാക്കി അതൊരു യൂറോപ്യൻ യാത്രയാക്കി പദ്ധതിയിട്ടു. ഇറ്റിലിയിൽവച്ച് എന്റെ സഹോദരനും ഒപ്പം ചേർന്നു. സുശാന്ത് വിളിച്ചിട്ടാണ് അവൻ വന്നത്. സുശാന്തിനൊപ്പം ചേർന്ന് ഞങ്ങൾ ‘റിയാലിറ്റിക്സ്’ എന്നൊരു ആർടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും പദ്ധതിയിട്ടിരുന്നു. അതിലേക്കുള്ള ആദ്യ അക്കൗണ്ട് തുറക്കാൻ എന്റെയും സഹോദരന്റെയും പണം ഞാനാണു നൽകിയത്. മൂവരും ഒരേ തുകയാണു നിക്ഷേപിച്ചത്. ആ പണം സുശാന്താണു തന്നതെന്ന ആരോപണവും തെറ്റാണ്.

രാജകീയമായിരുന്നു സുശാന്തിന്റെ ജീവിതം. പണം ഇങ്ങനെ ചെലവാക്കുന്നതിൽ ആശങ്കയുണ്ടായിരുന്നു. സത്യത്തിൽ ഞങ്ങൾ ദമ്പതികളെപ്പോലെയാണു കഴിഞ്ഞത്. അതിനാൽത്തന്നെ ആ സമയം എനിക്കു വേണ്ടി പണം ചെലവാക്കുന്നതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല.

പക്ഷേ സുശാന്തിനെ ഞാൻ സാമ്പത്തികമായി മുതലെടുക്കുകയായിരുന്നുവെന്നത് അംഗീകരിക്കാനാകില്ല. സുശാന്തിന്റെ പേരിൽ ആഡംബര ബംഗ്ലാവ് വാങ്ങിയെന്നതും നുണയാണ്. ഞാനും സഹോദരനും ഉൾപ്പെട്ട രണ്ടു കമ്പനികളിലേക്ക് പണം വരികയോ പോവുകയോ ചെയ്തിട്ടില്ല. 12 കോടി സുശാന്തിൽനിന്ന് റിയ വാങ്ങിയെന്നാണ് പട്ന പൊലീസിൽ പിതാവിന്റെ പരാതി. ഞാൻ പണം എടുത്തെങ്കിൽ ഈ 12 കോടി എവിടെയാണ്?

എന്റെ പേരിലുള്ള ഭൂമികളിൽ ഒന്ന് ഞാൻ സുശാന്തിനെ കാണുന്നതിനേക്കാളും മുൻപ് വാങ്ങിയതാണ്. അതിലേറെയും ബാങ്ക് വായ്പയാണ്. അതിന്റെയെല്ലാം രേഖകളുണ്ട്. എന്റെയോ കുടുംബാംഗങ്ങളുടെയോ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും സുശാന്തിന്റെ അക്കൗണ്ടിൽനിന്നു വന്നിട്ടില്ല.

ഒരിക്കൽ ഞാൻ 35,000 രൂപ സുശാന്തിന്റെ അക്കൗണ്ടിലേക്കിട്ടുണ്ട്. എന്റെ മെയ്ക്കപ്പിനും ഹെയർ സ്റ്റൈലിസ്റ്റിനും കൊടുത്ത പണം ഞാൻ തിരികെ നൽകിയതാണ്.‌‌ എന്നോടുള്ള സ്നേഹം കൊണ്ടാണ് അദ്ദേഹം ആ പണം നൽകിയത്, പക്ഷേ അതു ശരിയാണെന്നെനിക്കു തോന്നിയില്ല. അതിനാലാണ് തിരിച്ചുകൊടുത്തത്.

സുശാന്തിന്റെ ജീവിതം ഞാൻ നിയന്ത്രിച്ചിരുന്നുവെന്നാണ് ഇന്ന് കുടുംബാംഗങ്ങൾ ഉൾപ്പെടെ പറയുന്നത്. സുശാന്തിന്റെ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് ഫെബ്രുവരിയിൽ സഹോദരീ ഭർത്താവ് ഒ.പി.സിങ് പൊലീസിന് സന്ദേശം അയച്ചതായി പറയുന്നു. അതിനു ശേഷം ഒരിക്കൽ സുശാന്ത് ചണ്ഡിഗഡിലെ വീട്ടിലേക്കു പോയിരുന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ തിരിച്ചെത്തി. എന്തുകൊണ്ട് കുടുംബക്കാർ അദ്ദേഹത്തെ വീട്ടിൽ ‘സംരക്ഷിച്ചു’ നിർത്തിയില്ല? 2019 ഏപ്രിലിൽ സഹോദരി പ്രിയങ്ക വീട്ടിൽ വന്നിരുന്നു. മദ്യാപാനിയായിരുന്ന അവർ എനിക്കിഷ്ടമില്ലാത്ത പലയിടത്തേക്കും കൊണ്ടുപോകാൻ ശ്രമിച്ചു. മദ്യപിച്ച് ഒരു രാത്രി എന്നെ ദുരുപയോഗം ചെയ്യാൻ പോലും ശ്രമിച്ചു. പിറ്റേന്ന് ഞാൻ ഷൂട്ടിങ്ങിനു പോയപ്പോഴാണ് സുശാന്തിന്റെ സന്ദേശം ലഭിച്ചത്– പ്രിയങ്കയുമായി തർക്കമായെന്നായിരുന്നു അത്.

മഹാരാഷ്ട്രയിലാണ് സുശാന്തിന്റെ സഹോദരി നീതു താമസിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. കുടുംബാംഗങ്ങളുമായി പലപ്പോഴും ഞാൻ നല്ല ബന്ധത്തിനു ശ്രമിച്ചിരുന്നു. പലപ്പോഴും സഹോദരിയെ വിളിച്ച് സുശാന്ത് കരഞ്ഞി‌ട്ടുണ്ടെന്നാണു പറയുന്നത്. എന്തുകൊണ്ടവർ സഹോദരനെ തേടി വന്നില്ല? എന്തുകൊണ്ട് ചണ്ഡിഗഡിൽ പിടിച്ചു നിർത്തിയില്ല?

കുടുംബവുമായി സുശാന്തിന് നല്ല ബന്ധമാണെന്നു കാണിക്കുന്ന വിഡിയോകൾ പുറത്തുവന്നിരുന്നു. നീതുവുമായി നല്ല ബന്ധവുമായിരുന്നു. എന്നാൽ പിതാവുമായി കുട്ടിക്കാലം മുതൽ സുശാന്ത് നല്ല ബന്ധത്തിൽ അല്ലായിരുന്നു. അഞ്ചു വർഷത്തോളം പിതാവിനെ സുശാന്ത് കണ്ടിട്ടേയില്ല. അമ്മയെ പക്ഷേ ഏറെ ഇഷ്ടമായിരുന്നു. അവരുടെ മരണം താങ്ങാനായില്ല. സുശാന്തിന്റെ 16–ാം വയസ്സിലായിരുന്നു അത്. ആ മരണമാകാം ഡിപ്രഷനിലേക്കു നയിച്ചത്.

ഡിപ്രഷന്റെ ഭാഗമായുള്ള ‘ആങ്സൈറ്റി അറ്റാക്ക്’ ഇടയ്ക്കിടെ സുശാന്തിന് വരാറുണ്ട്. അതിനു മികച്ച ആശുപത്രികളിലാണു ചികിത്സ തേടിയത്. ഡോക്ടർമാരെ എല്ലാവരെയും സുശാന്താണു തിരഞ്ഞെടുത്തത്. ഒരാഴ്ച 25 മരുന്നു കുറിപ്പു വരെ കിട്ടിയിട്ടുണ്ട്. 2013–19 സമയത്ത് ഡോക്ടർമാരെ കണ്ടോയെന്ന് അറിയില്ല. മരുന്നിന്റെയും ഡോക്ടർമാരുടെയും വിവരങ്ങൾ സഹോദരിക്കും നൽകിയിരുന്നു. ഞാനൊരിക്കലും അദ്ദേഹത്തിനു മരുന്ന് നിര്‍ദേശിച്ചിട്ടില്ല.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമ വരെ ഒഴിവാക്കിയാണ് ഒപ്പം നിന്നത്. ഞാനൊരു നഴ്സിനെയും അമ്മയെയും പോലെയായിരുന്നു സുശാന്തിന്. എപ്പോഴും പക്ഷേ ഡിപ്രഷനിൽ കുരുങ്ങിയില്ല സുശാന്ത്. 2019 ഡിസംബറിൽ എല്ലാം ശരിയായതാണ്. അന്ന് ഡോക്ടർക്ക് നന്ദി പറഞ്ഞ് അയച്ച സന്ദേശങ്ങളെല്ലാം മുംബൈ പൊലീസും ഇഡിയും പരിശോധിച്ചതുമാണ്. അവ സിബിഐക്കും നൽകും– റിയ വ്യക്തമാക്കി.

susanth singh riya chakravarty
Advertisment