Advertisment

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് നിലവില്‍ വന്നു .സൽവ സുൽഫിക്കർ, പ്രസിഡണ്ട്‌, ഡോ.നജല ഹബീബ് (ജനറൽ. സെക്രട്ടറി), കോവിഡ് രോഗികൾ വർധിച്ചുവരുന്ന മലപ്പുറം ജില്ലയോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം.

author-image
admin
Updated On
New Update

റിയാദ് :  കോവിഡ് രോഗികൾ വർധിച്ചുവരുന്ന മലപ്പുറം ജില്ലയോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്നും കോവിഡ് രോഗികളെ ചികിൽത്സിക്കാനുള കൂടുതൽ ആശുപത്രികൾ ജില്ലയിൽ സജ്ജീകരിക്കണമെന്നും ഇത് സംബന്ധിച്ച നിവേദനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് ഇമെയിൽ വഴി അയച്ചതായി  റിയാദ് മലപ്പുറം ജില്ല കെഎംസിസി വനിത വിംഗ് അറിയിച്ചു.

Advertisment

publive-image

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി  വനിതാ വിംഗ് ഭാരവാഹികള്‍  സൽവ സുൽഫിക്കർ,(പ്രസിഡന്റ്) ഡോ. നജല ഹബീബ് (ജനറൽ. സെക്രട്ടറി) ശരീഫ നജ്മുദ്ധീൻ( ഖജാന്‍ജി)

ജില്ലയിൽ കോവിഡ് രോഗികൾക്കുള്ള ഏക ആശ്രയം മഞ്ചേരി മെഡിക്കൽ കോളേജാണ്. 650 നടുത്ത് കിടക്കകൾ മാത്രമാണ് അവിടെയുള്ളത്. ദിനേന രോഗികൾ വർദ്ധിക്കുകയും സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാകാതെ പോവുകയും ചെയ്യുകയാണ്. ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ ജില്ലയിൽ പലയിടങ്ങളിലായി ഉണ്ടെങ്കിലും ബി,സി.ലെവൽ മഞ്ചേരി മെഡിക്കൽ കോളേജിൽ മാത്രമാണുള്ളത്‌. പെരിന്തൽമണ്ണ ജില്ല ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി, അവിടേക്ക് വരുന്ന ഇതര രോഗികൾക്ക് എം.ഇ.എസ് മെഡിക്കൽ കോളേജിൽ സൗകര്യം ഒരുക്കി നൽകാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവിശ്യപെട്ടു.

കോവിഡ് ചികിത്സയുടെ പേരിൽ അടിയന്തര ശുശ്രൂഷ വേണ്ട രോഗികളെ പരിചരിക്കാതിരി ക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാർഹമാണ്. രണ്ട് പിഞ്ച് കുട്ടികളുടെ ജീവൻ പൊലിഞ്ഞു പോയത് ഇത്തരം നിരുത്തരവാദ നിലപാട് കൊണ്ടാണ്. കോവിഡ് കാലത്ത് ചികിത്സക്ക് കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ട് വരണമെന്നും യോഗം സർക്കാറിനോടാവശ്യപ്പെട്ടു.

മലപ്പുറം ജില്ല കെഎംസിസി വനിത വിംഗ് രൂപീകരണയോഗവും ഇതോടൊപ്പം നടന്നു  കെഎം സി സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട അധ്യക്ഷം വഹിചു. ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉൽഘാടനം ചെയ്‌തു. സത്താർ താമരത്ത്, ഷാഫി മാഷ് ചിറ്റത്തുപ്പാറ പ്രസംഗിച്ചു. മലപ്പുറം ജില്ലാ വനിതാ കെഎംസിസി ജനറൽ സെക്രട്ടറി ഡോ. നജ്ല ഹബീബ് സ്വാഗതവും പ്രസിഡന്റ്‌ സൽവ സുൽഫിക്കർ നന്ദിയും പറഞ്ഞു.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിക്ക് കീഴിൽ പുതിയ വനിതാ വിംഗ് നിലവിൽ വന്നു. ഭാരവാഹികളായി സാജിദ ഉസ്മാൻ,(ചെയർപേഴ്‌സൺ), സൽവ സുൽഫിക്കർ,(പ്രസിഡന്റ്) ഡോ.നജ്ല ഹബീബ് (ജനറൽ. സെക്രട്ടറി) ശരീഫ നജ്മുദ്ധീൻ( ഖജാന്‍ജി), സുമയ്യ ഖാലിദ്, രഹ്ന ഷൗക്ക്, ഹഫീല നജ്മുദ്ധീൻ, നുസൈബ ഷറഫ്, സാബിറ അഷ്‌റഫ്‌ (വൈസ്.പ്രസി) ഖദീജ അഷ്റഫ്, ഫാരിസ വെങ്കിട്ട, സുലൈഖ ഷൗക്കത്ത് അലി, ഹബീബ സഫീർ, ശരീഫ സിദ്ദീഖ്(ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment