Advertisment

സ്വാതന്ത്ര്യദിനം :രാജ്യം പ്രതിസന്ധിയില്‍ റിയാദ് ഓ.ഐ.സി.സി.

author-image
admin
New Update

റിയാദ് : നരേന്ദ്ര മോഡി ഗവമെന്റിന്റെ കിഴില്‍ രാജ്യം വലിയ പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കയാണെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപിടിച്ച സ്വാതന്ത്ര്യ ദിന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു

Advertisment

publive-image

റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി വൈസ് പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്യുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യാരാജ്യത്ത് കോഗ്രസ് കെട്ടിപ്പടുത്ത ജനാധ്യപത്യവും മതേതരത്വവുമെല്ലാം ബി.ജെ.പി അധികാരത്തില്‍ വന്നതു മുതല്‍ അപകടത്തിലാണ്. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്ന നിലപാടാണ് ബി.ജെ.പി. സ്വികരിക്കുന്നത്. അസാമില്‍ ബി.ജെ.പി അപകടകരമായ രാഷ്ട്രീയമാണ് കളിക്കുന്നത്.

രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ട ലക്ഷ കണക്കിനാളുകളുടെ പൗരത്വം സംശയത്തിന്റെ നിഴലിലാണ്. ഇത് അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല. തീര്‍ച്ചയായും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. കോഗ്രസിന്റെ നിലപാട് അത് തന്നെയൊണ്. എന്നാല്‍ ബി.ജെ.പി. ഈ പ്രശ്‌നത്തില്‍ പോലും വര്‍ഗീയത കളിച്ചു തങ്ങളുടേതായ വോട്ട് ബാങ്ക് ഉണ്ടാക്കുകയാണ്.

എന്‍.ആര്‍.സി.യില്‍ 37 ലക്ഷവും ഒരു പ്രത്യക സമുദായത്തില്‍ പെട്ടവരായത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പെരുകുന്നു. സുപ്രീം കോടതി പറഞ്ഞി'ട്ട് പോലും പുല്ലു വിലയാണ് സംഘപരിവാര്‍ ശക്തികള്‍ കല്പിക്കുന്നത്. രാജ്യത്ത് പണപ്പെരുപ്പം കൂടി കൊണ്ടിരിക്കുന്നു. രൂപയുടെ തകര്‍ച്ച അതിനുദാഹരണമാണ്.

publive-image

റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി സംസാരിക്കുന്നു.

സര്‍വ മേഖലയിലും ഈ സര്‍ക്കാര്‍ പരാജയമാണ്. അത് കൊണ്ട് ത ന്നെ ഈ ഗവണ്മെന്റ് ഇനി അധികാരത്തില്‍ വരാതിരിക്കാന്‍ ഒരു രണ്ടാം സ്വാതത്ര്യ സമരത്തിന് നമ്മള്‍ തയ്യാറാകണമെന്ന്  യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു കേരളം നേരിട്ട് കൊണ്ടിരിക്കു  ദുരന്തത്തില്‍ ആശങ്ക പങ്ക് വെച്ച് കൊണ്ടാണ് യോഗം തുടങ്ങിയത്.

കേരളം ഒറ്റകെട്ടായി നി്ന്ന്പ്രവര്‍ത്തിക്കേണ്ട സമയമാണെും, മറ്റു അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെച്ചു നമ്മുടെ സംസഥാനം നേരിടുന്ന  പ്രത്യക സാഹചര്യത്തില്‍ എല്ലാവരും ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

റിയാദ് ഓ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റിയുടെ കിഴിലുള്ള പതിനാല് ജില്ലാ കമ്മിറ്റികളില്‍ ഭൂരിപക്ഷ കമ്മിറ്റികളും അതാത് ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്കികൊണ്ടിരിക്കുന്നുണ്ട്. സഫ മക്ക ആഡിറ്റോറിയത്തില്‍ വെച്ച നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് സലിം കളക്കര പരിപാടി ഉത്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജന.സെക്ട്ട'റി അബ്ദുല്ല വല്ലാഞ്ചിറ, സുരേഷ് ശങ്കര്‍, ശിഹാബ് കൊട്ടുകാട്, ജിഫിന്‍ അരീക്കോട്, സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, ശുകൂര്‍ ആലുവ, ബഷീര്‍ കോട്ടയം, അബ്ദുല്‍ കരീം കൊടുവള്ളി, പ്രസാദ് ആലപ്പുഴ, തങ്കച്ചന്‍ വര്‍ഗീസ്, സലാം ഇടുക്കി, ജോര്‍ജ് കുട്ടി, അബ്ദുല്‍ സലിം അര്‍ത്തിയില്‍, ഷാജി മഠത്തില്‍, ജയന്‍ കൊടുങ്ങല്ലൂര്‍, രാജന്‍ കരിച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്ന സീനിയര്‍ കോണ്ഗ്രസ് നേതാവ്   മാള മൊഹിയുദ്ധീനു യാത്രയപ്പ് നല്‍കി. ജന.സെക്രട്ടറി യഹ്യയ കൊടുങ്ങലൂര്‍ സ്വാഗതവും റിയാസ് വണ്ടൂര്‍ നന്ദിയും പറഞ്ഞു.

Advertisment