Advertisment

രിസാല സ്റ്റഡി സർക്കിൾ ബുക്ടെസ്റ്റ് പുസ്തകം പ്രകാശനം ചെയ്തു

New Update

മക്ക: രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഗൾഫിലുടനീളം നടത്തിവരുന്ന ബുക്‌ടെസ്റ്റിന്റെ മക്ക സെൻട്രൽതല പുസ്തക പ്രകാശനം ഐ.സി.എഫ് മക്ക പ്രസിഡൻറ് ടി എസ് ബദ്റുദ്ദീൻ തങ്ങൾ നിർവഹിച്ചു. പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന പതിമൂന്നാമത് എഡിഷൻ ബുക് ടെസ്റ്റാണ് ഈ വർഷം നടക്കുന്നത്.

Advertisment

publive-image

പ്രവാചകർ മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങളെ വിവരിച്ചു കൊണ്ട് ഡോക്ടർ ഉമറുൽ ഫാറൂഖ് സഖാഫി രചിച്ച അറഫാ പ്രഭാഷണം എന്ന പുസ്തകം ജനറൽ വിഭാഗത്തിലും നൗഫൽ അബ്ദുൽകരീം രചിച്ച "The Illuminated Lantern"എന്ന ഇംഗ്ലീഷ് പുസ്തകം സ്റ്റുഡൻസ് വിഭാഗത്തിലും ഈ വർഷത്തെ ബുക്ടെസ്റ്റിന് പരിഗണിക്കുന്നു.

എസ്.എസ്.എഫ് മായി ചേർന്ന് ഗ്ലോബൽ തലത്തിലാണ് ഈ വര്ഷം ബുക്ക് ടെസ്റ്റ് നടത്തുന്നത്. 2008 ൽ ആരംഭിച്ച ബുക്ടെസ്റ്റ് പതിമൂന്ന് വർഷം കൊണ്ട് നബി ജീവിതത്തെ പ്രവാസലോകത്തെ മലയാളികളെ വായിക്കാനും പഠിപ്പിക്കാനും ബുക് ടെസ്റ്റിലൂടെ കഴിഞ്ഞിട്ടുണ്ട്. ജനറൽ മലയാളം സ്റ്റുഡൻസ് സീനിയർ,ജൂനിയർ എന്നീ വിഭാഗങ്ങളിലാണ് ബുക് ടെസ്റ്റ് പരീക്ഷ നടക്കുന്നത്.18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും ജനറൽ വിഭാഗത്തിലും സ്റ്റുഡൻസ് വിഭാഗത്തിൽ 11 വയസ്സുവരെ ജൂനിയർ, 18 വയസ്സ് വരെ സീനിയർ,എന്നീ വിഭാഗങ്ങളായി പരിഗണിക്കുന്നു.രണ്ടു ഘട്ടങ്ങളിലായി ഓൺലൈൻ സംവിധാനത്തിൽ നടക്കുന്ന പരീക്ഷയിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡ് നൽകും.

മക്ക സെൻട്രൽ ജനറൽ കൺവീനർ മുസ്തഫ പട്ടാമ്പി ബുക്ടെസ്റ്റ് പരിചയ പെടുത്തി സംസാരിച്ചു. പ്രശസ്ത പ്രഭാഷകൻ അബൂബകർ സഖാഫി വെണ്ണക്കോട്, ഐ സി എഫ് മക്ക ജനറൽ സെക്രട്ടറി മുസ്തഫ കാളോത്ത്, ഐ സി എഫ് നേതാക്കളായ അഷറഫ് പേങ്ങാട്, സലാം ഇരുമ്പുഴി, ഹാമിദ് സൈനി, മുഹമ്മദ് മുസ്ലിയാർ ആർ എസ് സി നേതാക്കളായ ,ഖയ്യൂം ഖാദിസിയ്യ, ശറഫു വടശ്ശേരി, ഇമാംഷ, അൻവർ തിരുവനന്തപുരം തുടങ്ങിയവർ സംബന്ധിച്ചു.

 

Advertisment