Advertisment

കര്‍ഷകരെ പിന്തുണച്ച് തെരുവിലിറങ്ങാന്‍ പ്രവര്‍ത്തകരോട് ആര്‍ജെഡിയുടെ ആഹ്വാനം

New Update

publive-image

Advertisment

പാട്‌ന: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങളെ പിന്തുണച്ച് തെരുവുകളിലിറങ്ങാന്‍ പ്രവര്‍ത്തകരോട് ആര്‍ജെഡിയുടെ ആഹ്വാനം.

മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരായ സ്വമേധയായുള്ള നടപടിയാണ് കര്‍ഷകരുടെ പ്രക്ഷോഭമെന്ന് ആര്‍ജെഡി ബിഹാര്‍ പ്രസിഡന്റ് ജഗന്നാഥ് സിംഗ് പറഞ്ഞു.

രാജ്യത്തെ കര്‍ഷകരെ സഹായിക്കാന്‍ തെരുവിലിറങ്ങണമെന്ന് ആര്‍ജെഡി അംഗങ്ങളോടും അനുഭാവികളോടും അഭ്യര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ക്കെതിരെ അവര്‍ പ്രതിഷേധിക്കുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

Advertisment