Advertisment

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാൻ കൊല്ലത്തേക്ക് പോയി; മടങ്ങിയ വഴി വാഹനാപകടത്തിൽപ്പെട്ട് യുവാക്കൾ 

New Update

പാലക്കാട്: മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കണ്ടു മടങ്ങിയ വഴി വാഹനാപകടത്തിൽപ്പെട്ട യുവാക്കൾ അറസ്റ്റിൽ. പരപ്പനങ്ങളാടി സ്വദേശികളായ മുഹമ്മദ് അകിബ്, റസൽ, മുഹമ്മദ് ഹുസൈൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സുഹൃത്തുക്കളിലൊരാളുടെ കാമുകിയെ കാണാനാണ് സംഘം ബൈക്ക് മോഷ്ടിച്ച് കൊല്ലത്തേക്ക് പോയത്.

Advertisment

publive-image

പുത്തരിക്കലിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഘം തെൻമലയിൽ എത്തി ബൈക്ക് വിറ്റു. ചാത്തന്നൂരിൽ നിന്ന് മറ്റൊരു ബൈക്ക് കവർന്ന ശേഷം സംഘത്തിലെ ഒരാൾ ബസിലും മറ്റു രണ്ടുപേർ ബൈക്കിലും മടങ്ങി.

പാലക്കാട്– മലപ്പുറം അതിർത്തിയിൽ വച്ചാണ് ബൈക്ക് മറിഞ്ഞ് റസൂലും ഹൂസൈനും അപകടത്തിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മോഷണ കഥ പുറത്ത് വന്നത്.

robbery case
Advertisment