Advertisment

തമിഴ്‌നാട്ടില്‍ സിനിമാസ്റ്റൈല്‍ കൊള്ള ; കണ്ടെയ്‌നര്‍ ലോറി തടഞ്ഞ് 10 കോടിയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

New Update

കൃഷ്ണഗിരി : തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ സിനിമാ സ്റ്റൈലില്‍ വന്‍ കവര്‍ച്ച. റെഡ്മി കമ്പനിയുടെ കണ്ടെയ്‌നര്‍ ലോറി തട്ടിയെടുത്ത് 10 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. ഇന്നുപുലര്‍ച്ചെയാണ് സംഭവം.

Advertisment

publive-image

ചെന്നൈയില്‍ നിന്നും ഫോണുകളുമായി മുംബൈയ്ക്ക് പോകുകയായിരുന്ന ലോറിയാണ് ഒരു സംഘം തട്ടിയെടുത്തത്. രാമനാഥപുരം സ്വദേശിയായ ഡ്രൈവര്‍ അരുണ്‍ (34), ചെന്നൈ പൂനമല്ലി സ്വദേശിയായ സതീഷ് കുമാര്‍ (29) എന്നിവരാണ് ലോറിയില്‍ ഉണ്ടായിരുന്നത്.

മൂന്നു ലോറികളിലായെത്തിയ 10 അംഗ അക്രമി സംഘം വണ്ടി കുറുകെയിട്ട് വഴി തടഞ്ഞു. തുടര്‍ന്ന് കണ്ടെയ്‌നര്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേരെയും ആക്രമിച്ച് കീഴ്‌പ്പെടുത്തുയും കണ്ണും കൈകളും കെട്ടി സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. കൈകളും കാലുകളും തമ്മില്‍ ബന്ധിച്ചു.

തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന മൊബൈലുകള്‍ സംഘം കൊള്ളയടിച്ചതായി ഇവര്‍ പൊലീസിനോട് പറഞ്ഞു. കൊള്ളസംഘം കാട്ടിലുപേക്ഷിച്ച ഇവര്‍ റോഡിലെത്തി അതുവഴി കടന്നുപോയ ആംബുലന്‍സ് തടഞ്ഞാണ് രക്ഷപ്പെടുന്നത്. പരിക്കേറ്റ ഇരുവരെയും കൃഷ്ണഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ചൂളഗിരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 10 കോടിരൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു.

robbery case
Advertisment