Advertisment

കണ്ണില്‍ മുളക് പൊടി വിതറി മാല കവരാന്‍ ശ്രമിച്ച യുവതിയെ ചെറുത്ത് തോല്‍പ്പിച്ച് 82കാരി

New Update

ചെന്നൈ: കണ്ണില്‍ മുളക് പൊടി വിതറി മാല കവരാന്‍ ശ്രമിച്ച യുവതിയെ ചെറുത്ത് 82കാരി. ചെന്നൈയില്‍ താമ്പ്രത്താണ് സംഭവം. മുളക് പൊടി വിതറിയ ശേഷം വയോധികയുടെ പത്തുപവന്‍ മാല കവരാനായിരുന്നു യുവതിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

Advertisment

publive-image

വാടകയ്ക്ക് വീട് അന്വേഷിച്ചാണ് യുവതി വയോധികയെ വീട്ടിലെത്തിയത്. ആ സമയം വീട്ടില്‍ വയോധിക തനിച്ചായിരുന്നു. കുറച്ചുനേരം ഇവരുമായി സംസാരിച്ചതിന് ശേഷം അല്‍പ്പസമയത്തിനകം ഭര്‍ത്താവ് അഡ്വാന്‍സുമായി എത്തുമെന്ന് യുവതി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഉച്ചയോടെ മകന്‍ ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന് മനസിലാക്കിയ യുവതി വീട്ടില്‍ നിന്ന് ഇറങ്ങുകയും ചെയ്തു.

വൈകീട്ട് വീണ്ടും വീട്ടിലെത്തിയ യുവതി വീട് വാടകയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പട്ടു. അതിനിടയില്‍ യുവതിയുടെ പെരുമാറ്റത്തില്‍ വയോധികയ്ക്ക് അസ്വാഭാവികത തോന്നി. തുടര്‍ന്ന്  പിറ്റേദിവസം രാവിലെ മകനുള്ളപ്പോള്‍ വരാന്‍ പറഞ്ഞ് മടക്കി  അയക്കകുകയും ചെയ്തു.

കുറച്ച് കഴിഞ്ഞ് വീണ്ടും വീടിന്റെ വാതിലില്‍ മുട്ടുകേട്ടപ്പോള്‍ വയോധിക വാതില്‍ തുറക്കുകയായിരുന്നു. അതിനിടെ കൈയില്‍ കരുതിയ മുളക്‌പൊടി യുവതി വയോധികയുടെ മുഖത്ത് എറിഞ്ഞു. വയോധിക ഉറക്കെ ബഹളംവച്ചതോടെ യുവതി മലകവരാനുള്ള ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പടുകയായിരുന്നു.

robbery case
Advertisment