Advertisment

ഒഡീഷയില്‍ പട്ടാപ്പകല്‍ ധനകാര്യ സ്ഥാപനത്തില്‍ വന്‍കവര്‍ച്ച; 12 കോടി രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും മോഷണ സംഘം കവര്‍ന്നു

New Update

കട്ടക്ക്: ഒഡീഷയില്‍ പട്ടാപ്പകല്‍ ധനകാര്യ സ്ഥാപനത്തില്‍ വന്‍കവര്‍ച്ച. 12 കോടി രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും മോഷണ സംഘം കവര്‍ന്നു. തോക്ക് ചൂണ്ടിയാണ് സംഘം കവര്‍ച്ച നടത്തിയത്.

Advertisment

publive-image

ഒഡീഷയിലെ പ്രമുഖ നഗരമായ കട്ടക്കിലാണ് നാടിനെ നടുക്കിയ മോഷണം അരങ്ങേറിയത്. മാസ്‌ക്കും ഹെല്‍മറ്റും ധരിച്ചെത്തിയ നാലംഗ സംഘമാണ് ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ ശാഖയില്‍ മോഷണം നടത്തിയത്.

സെക്യൂരിറ്റിക്കാരനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് സ്ഥാപനത്തിന്റെ അകത്ത് സംഘം പ്രവേശിച്ചത്.തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ അടക്കമുള്ള ജീവനക്കാരെ ഒന്നടങ്കം വളഞ്ഞ സംഘം ലോക്കര്‍ തുറന്ന് സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും എടുത്തുകൊണ്ടുപോകുകയായിരുന്നു. ധനകാര്യ സ്ഥാപനത്തിന് 12 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് സംഘം അറിയിച്ചു.

പത്തുമിനിറ്റ് കൊണ്ടാണ് മോഷണം നടത്തി സംഘം കടന്നുകളഞ്ഞത്.ശാഖയില്‍ സിസിടിവി  പ്രവര്‍ത്തിക്കുന്നില്ല.

robbery case
Advertisment