പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം; കോവിഡ് മുക്തനായ കന്നട ഹാസ്യതാരം റോക്ക്‌ലൈന്‍ സുധാകര്‍ അന്തരിച്ചു

ഫിലിം ഡസ്ക്
Thursday, September 24, 2020

ബെംഗളൂരു: കന്നട ഹാസ്യതാരം റോക്ക്‌ലൈന്‍ സുധാകര്‍ അന്തരിച്ചു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ച അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷൂട്ടിങ്ങിനിടെ മേക്കപ്പ് റൂമിലേക്ക് പോയ സുധാകര്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഒരുമാസം മുന്‍പ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലായിരുന്ന സുധാകര്‍, രോഗം ഭേദമായതിന് ശേഷമാണ് സെറ്റിലേക്ക് മടങ്ങിയെത്തിയത്. വാസ്തു പ്രകാര,അയ്യോ രാമ, ടോപ്പിവാല തുടങ്ങി 200ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

×