Advertisment

ഫുട്‌ബോള്‍ 'മാന്ത്രികന്‍' റൊണാള്‍ഡീന്യോ എന്ത് ഭാഗ്യവാന്‍ ? ഒരേ സമയം വിവാഹം ചെയ്യുന്നത് 2 സുന്ദരിമാരെ !

New Update

publive-image

Advertisment

റിയോ ഡി ജനീറോ : ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോ വിവാഹതിനാകുന്നുവെന്ന വാര്‍ത്തതന്നെ ശ്രദ്ധേയമാണ് . അതിനിടെയാണ് അതിനെക്കാള്‍ വലിയ ഒരു കൗതുകം ആരാധകരെ അമ്പരപ്പിക്കുന്നത്.

റൊണാള്‍ഡീന്യോ ഒരാളെയല്ല, ഒരേ സമയം രണ്ടു സ്ത്രീകളെയാണ് വിവാഹം കഴിക്കുന്നത്. പ്രതിശുത വധുക്കളായ പ്രിസില്ല കോയ്‌ലോയേയും ബേട്രിസ് സൂസയേയും ഓഗസ്റ്റില്‍ റൊണാള്‍ഡീന്യോയുടെ ഭാര്യമാരായി മാറും.

publive-image

റിയോയില്‍ നടക്കുന്ന സ്വകാര്യ ചടങ്ങിലാകും റൊണാള്‍ഡീന്യോയുടെ വിവാഹമെന്ന് ബ്രസീല്‍ മാധ്യമമായ ഒ ഡിയയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഏകദേശം 1,37000 രൂപ ഇരുവര്‍ക്കും പോക്കറ്റ് മണിയായി റൊണാള്‍ഡീന്യോ സമ്മാനിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

publive-image

38-കാരനായ ബ്രസീല്‍ താരം ബേട്രിസുമായി 2016 മുതലാണ് പ്രണയത്തിലായത്. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിസില്ലയുമായി റൊണാള്‍ഡീന്യോയ്ക്ക് പ്രണയമുണ്ടായിരുന്നു.

publive-image

തുടര്‍ന്ന് പ്രിസില്ല, ബേട്രിസിനെ അംഗീകരിച്ചതോടെ മൂന്നുപേരും 2016 ഡിസംബര്‍ മുതല്‍ റിയോ ഡി ജനീറോയില്‍ ഒരുമിച്ച് താമസം തുടങ്ങുകയായിരുന്നു.

publive-image

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് റൊണാള്‍ഡീന്യോ ഇരുവരേയും പ്രൊപ്പോസ് ചെയ്തത്. ഇരുവര്‍ക്കും വിവാഹവാഗ്ദാനമായി ബ്രസീല്‍ താരം മോതിരം സമ്മാനിക്കുകയും ചെയ്തു.

latest sports
Advertisment