Advertisment

യുഡിഎഫിൽ നിന്ന് പുറത്തായി; പക്ഷെ മുന്നണി ബന്ധം വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ആരെയും സമീപിച്ചിച്ചിട്ടില്ല; കാനം രാജേന്ദ്രന് മറുപടി പറയേണ്ട സമയം ആയിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ 

New Update

കോട്ടയം: യുഡിഎഫില്‍ നിന്ന് പുറത്തായതോടെ മുന്നണി ബന്ധം ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ആരെയും സമീപിച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. ഇടതു മുന്നണി യുഡിഎഫ് പുറത്താക്കുന്നവര്‍ക്കുള്ള വെന്റിലേറ്ററല്ലെന്ന കാനം രാജേന്ദ്രന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

മുന്നണി ബന്ധം വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ആരെയും സമീപിച്ചിച്ചിട്ടില്ല. കാനം രാജേന്ദ്രന് മറുപടി പറയേണ്ട സമയം ആയിട്ടില്ല. കേരളാ കോൺഗ്രസ് പാര്‍ട്ടിക്ക് ഉള്ള നിലപാട് കെഎം മാണി പഠിപ്പിച്ച രാഷ്ട്രീയമാണ്.

നിലവിൽ സ്വതന്ത്രമായി മുന്നോട്ട് പോകാനാണ് ആലോചിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. യുഡിഎഫിൽ നിന്ന് പുറത്ത് പോയതല്ല. പുറത്താക്കിയതാണ്. ആരേയും പിണക്കാൻ ഈ ഘട്ടത്തിൽ ഇല്ലെന്നാണ് പ്രതികരണം.

kanam rajendran roshi agastine
Advertisment