Advertisment

'റോയല്‍ എന്‍ഫീല്‍ഡ് സെക്യുര്‍'; മോഡലുകള്‍ക്ക് പുതിയ വാറണ്ടി പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മോഡലുകള്‍ക്ക് പുതിയ വാറണ്ടി പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്.ബിഎസ് VI മോഡലുകള്‍ക്ക് ഒപ്പം തന്നെ ഏതാനും ബിഎസ് IV മോഡലുകളും ഈ പദ്ധതിയുടെ ഭാഗമാകും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 22 മാസത്തില്‍ താഴെയുള്ള ബിഎസ് IV മോഡലുകള്‍ക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക.

Advertisment

publive-image

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന സ്റ്റാന്‍ഡേര്‍ഡ് വാറന്റി 2 വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വരെയാണ്. ബിഎസ് IV മോഡലുകള്‍ക്കായി ഇത് 4 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ നീട്ടാന്‍ കഴിയും.

എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരുകാര്യം നിലവിലുള്ള വാറന്റി കാലഹരണപ്പെടുന്നതിന് 60 ദിവസം മുമ്പെങ്കിലും വിപുലീകൃത വാറന്റി പാക്കേജ് തെരഞ്ഞെടുക്കണം. ബിഎസ് VI മോഡലുകള്‍ക്ക്, വാറന്റി 5 വര്‍ഷം വരെ നീട്ടാം.

ബിഎസ് IV മോഡലുകള്‍ക്കായി, വിപുലീകൃത വാറണ്ടിയുടെ അധിക വില കണക്കാക്കുന്നത് ലളിതമാണ്. രണ്ട് മാസത്തില്‍ താഴെയുള്ള മോഡലുകള്‍ക്ക്, നിങ്ങള്‍ ചെറിയ തുക നല്‍കണം. 350 സിസി മോഡലുകള്‍ക്ക് 2,150 രൂപയും 350-500 സിസി മോഡലുകള്‍ക്ക് 2,650 രൂപയും നല്‍കണം.

royal enfield
Advertisment